ടാറ്റ സെസ്റ്റ് പ്രീമിയൊ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

By Abhirami Sajikumar.05 Mar, 2018

imran-azhar

ഏറ്റവും ഉയര്‍ന്ന XT വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള ടാറ്റ സെസ്റ്റ് പ്രീമിയൊ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 7.53 ലക്ഷം രൂപ മുതലാണ് സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ സെസ്റ്റ് പ്രീമിയൊയുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

പുതിയ എഡിഷന്റെ പ്രത്യേകത ഗ്ലോസി ബ്ലാക് ഡ്യൂവല്‍ ടോണ്‍ റൂഫ്, പിയാനൊ ബ്ലാക് മിററുകള്‍, ടാന്‍ ഫിനിഷ് നേടിയ ഡാഷ്‌ബോര്‍ഡ് മിഡ് പാന്‍ എന്നിവയാണ്.

എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ടാറ്റ സെസ്റ്റ് പ്രീമിയൊയുടെ ഒരുക്കം. 74 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനില്‍, അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

OTHER SECTIONS