നിസാന്റെ കിക്ക്സ് ഉടൻ പുറത്തിറക്കും

By Sooraj S.04 Aug, 2018

imran-azhar

 

 

ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാഹന നിർമ്മാണ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കമ്പനിയാണ് നിസാൻ. നിസാന്റെ ഏറ്റവും പുതിയ മോഡലായ കിക്ക്സ് ഉടൻ വിപണികളിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനാണ് പുതിയ കിക്ക്‌സിൽ നൽകിയിരിക്കുന്നത്. ഹ്യുണ്ടായുടെ ക്രേറ്റയോട് കിടപിടിക്കുന്ന മോഡലാണ് കിക്ക്സ്. 125 ഹോറോസ് കരുത്ത് കിക്ക്സ് നൽകും. വാഹനത്തിന്റെ ഇന്റീരിയർ ഡിസൈനിലും ഒട്ടേറെ പുതുമകൾ കൊണ്ടുവന്നിട്ടുണ്ട്. 11 മുതൽ 16 ലക്ഷം വരെയാണ് വാഹനത്തിന് വില നിശ്ചയിച്ചിരിക്കുന്നത്. വി മോഷൻ ഗ്രിൽ, ഡ്യുവൽ ടോൺ നിറം, വലുപ്പമേറിയ ടെയിൽ ലാമ്പുകൾ, ഒഴുകിയിറങ്ങുന്ന മേൽക്കൂര എന്നിവയിലും ഒട്ടേറെ പുതുമകൾ നൽകിയിട്ടുണ്ട്. വാഹന പ്രേമികളെ ആകർഷിക്കുന്ന തരത്തിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. അടുത്ത ആദ്യത്തോടെ വാഹനം പുറത്തിറക്കുമെന്നാണ് അധികൃതർ അറിയിച്ചു.

OTHER SECTIONS