സ്‌കോഡ ഇന്ത്യയുടെ വെബ്സൈറ്റില്‍ നാല് മോഡലുകള്‍ മാത്രം

മുംബയ് : ചെക്ക് ആഡംബര വാഹന നിര്‍മ്മാണ കമ്പനിയായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‌കോഡ ഇന്ത്യയുടെ വെബ്സൈറ്റില്‍ നാല് മോഡലുകള്‍ മാത്രമാണ് ഇപ്പോഴുളളത്. ഒക്ടാവിയ ആര്‍എസ് 245, ബിഎസ് 6 റാപ്പിഡ്, ഫേസ് ലിഫ്റ്റ് ചെയ്ത

author-image
praveenprasannan
New Update
 സ്‌കോഡ ഇന്ത്യയുടെ വെബ്സൈറ്റില്‍  നാല് മോഡലുകള്‍ മാത്രം

മുംബയ് : ചെക്ക് ആഡംബര വാഹന നിര്‍മ്മാണ കമ്പനിയായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‌കോഡ ഇന്ത്യയുടെ വെബ്സൈറ്റില്‍ നാല് മോഡലുകള്‍ മാത്രമാണ് ഇപ്പോഴുളളത്. ഒക്ടാവിയ ആര്‍എസ് 245, ബിഎസ് 6 റാപ്പിഡ്, ഫേസ് ലിഫ്റ്റ് ചെയ്ത സൂപ്പര്‍ബ്, കരോക്ക് എന്നീ കാറുകള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യാ വെബ്സൈറ്റിലുളളത്. ഒക്ടാവിയ, കോഡിയാക്ക് എന്നീ മോഡലുകള്‍ നീക്കി. റാപ്പിഡ് സെഡാന്റെ മോണ്ടി കാര്‍ലോ വേരിയന്റും വെബ്സൈറ്റിലില്ല.

വെബ്സൈറ്റില്‍ കാണുന്ന നാല് മോഡലുകളുടെയും ബുക്കിംഗ് ഓണ്‍ലൈന്‍ വഴി നേരത്തെ സ്വീകരിക്കുന്നുണ്ട്. ഒക്ടാവിയ ആര്‍എസ് 245 മോഡല്‍ വിതരണവും ആരംഭിച്ചിട്ടുണ്ട്.

ബിഎസ് 6 സ്‌കോഡ റാപ്പിഡ് 108 ബിഎച്ച്പി കരുത്തേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലാണ് വരുന്നത്. എന്നാല്‍ സൂപ്പര്‍ബിന്റെ എന്‍ജിന്‍ ഓപ്ഷന്‍ 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ മാത്രമാണ് . 187 ബിഎച്ച്പി കരുത്ത് ഈ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. കറോക്കിന് കരുത്തേകുന്നത് 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ എന്‍ജിനാണ് ഒക്ടാവിയ ആര്‍എസ് 245 ലിമിറ്റഡ് എഡിഷന്‍ മോഡലിന് കരുത്ത് പകരുന്നത്.

കാറുകളെല്ലാം ബിഎസ് 4 എന്‍ജിന്‍ ഉപയോഗിക്കുന്ന കാറുകളാണ് വെബ്സൈറ്റില്‍നിന്ന് നീക്കിയിട്ടുളളത്. ബിഎസ് 6 (ഭാരത് സ്റ്റേജ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലായതിനാല്‍ നിലവില്‍ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനാവില്ല.

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗന്റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്‌സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സ്‌കോഡയുടെ ഉപസ്ഥാപനം സ്‌കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും അടുത്തിടെ ലയിച്ചിരുന്നു.

only four models skoda indias website octavia bs rapid superb