സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകളുമായി പോളാരിറ്റി സ്മാര്‍ട്ട് ബൈക്ക്‌സ്

സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകളുമായി പോളാരിറ്റി സ്മാര്‍ട്ട് ബൈക്ക്‌സ്

author-image
online desk
New Update
സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകളുമായി പോളാരിറ്റി സ്മാര്‍ട്ട് ബൈക്ക്‌സ്

പുത്തന്‍ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി പോളാരിറ്റി സ്മാര്‍ട്ട് ബൈക്‌സ്. പുണെ ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് ഇത്. സ്പോര്‍ട്സ്, എക്സിക്യൂട്ടീവ് എന്നീ റേഞ്ചുകളിലായി ആറ് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

സ്പോര്‍ട്സ് വിഭാഗത്തിലായി എസ്1 കെ, എസ് 2 കെ, എസ് 3 കെ എന്നീ മോഡലുകളും എക്സിക്യൂട്ടീവില്‍ ഇ1 കെ, ഇ2 കെ, ഇ3 കെ എന്നീ മോഡലുകളുമാണുള്ളത്. 38,000 മുതല്‍ 1.10 ലക്ഷം വരെയാണ് ഈ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകളുടെ വില.

പെഡല്‍ അസിസ്റ്റഡ് ഇലക്ട്രിക് മോട്ടോറാണ് പൊളാരിറ്റി ഇലക്ട്രിക് ബൈക്കിന്റെ പ്രധാന പ്രത്യേകത. ഓടുന്നതിനിടെ ചാര്‍ജ്ജ് തീര്‍ന്നാല്‍ പെഡല്‍ ചവിട്ടിയും ഈ ബൈക്ക് ഓടിക്കാം. ചവിട്ടുന്നതിനനുസരിച്ച് ബാറ്ററിയിലേക്ക് ചാര്‍ജ് കയറുകയും ചെയ്യും. 80 കിലോമീറ്റര്‍ വരെയാണ് ഒറ്റചാര്‍ജില്‍ ഇതിന്റെ ബാറ്ററി റേഞ്ച്.

സ്റ്റാന്റേര്‍ഡ് ഹോം ചാര്‍ജറിന് പുറമേ ഓപ്ഷണലായി ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനവും ഇതിലുണ്ട്. ഉയര്‍ന്ന മോഡലിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗത. എന്‍ട്രി ലെവല്‍ മോഡലില്‍ 40 കിലോമീറ്ററും. ലിഥിയം അയേണ്‍ ബാറ്ററിക്കൊപ്പം 1-3 കിലോവാട്ട് ബിഎല്‍ഡിസി ഇലക്ട്രിക് ഹബ് മോട്ടോറാണ് പൊളാരിറ്റിയുടെ സ്മാര്‍ട്ട് ബൈക്കുകളിലുള്ളത്. കുറഞ്ഞത് 1000 തവണയെങ്കിലും ബാറ്ററി ചാര്‍ജ് ചെയ്തു ഉപയോഗിക്കാമെന്ന് പൊളാരിറ്റി അവകാശപ്പെടുന്നു. കൂടാതെ ബാറ്ററികള്‍ക്ക് 3 വര്‍ഷ വാറന്റിയുമുണ്ട്.

സ്മാര്‍ട്ട് ബൈക്കിനുള്ള പ്രീബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 2020 മുതല്‍ മോഡലുകളുടെ വിതരണം തുടങ്ങും.

polarity smart bike smart bike