വാഹന പുക പരിശോധന നിരക്ക് വര്‍ദ്ധിപ്പിച്ചു

By online desk.18 11 2019

imran-azhar

 

തിരുവനന്തപുരം : വാഹന പുകപരിശോധന നിരക്ക് വര്‍ധിപ്പിച്ചു. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് ഇനി മുതല്‍ 90 രൂപയാകും. നിലവില്‍ ഇത് 60 ആണ്. ഇരുചക്രവാഹനങ്ങള്‍, പെട്രോള്‍ ഓട്ടോ എന്നിവയുടെ പുകപരിശോധന ഫീസ് 80 രൂപയായി വര്‍ധിക്കും. നിലവില്‍ ഇവയുടെ നിരക്ക് 60യും. പെട്രോള്‍ കാറുകളുടെ പുകപരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 100 രൂപയായും ഡീസല്‍ കാറിന്റെ പരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 110 രൂപയായും കൂട്ടി.ബസിന്റെയും ലോറിയുടെയും പുക പരിശോധന ഫീസ് 100 രൂപയില്‍ നിന്ന് 150 ആയും കൂടും. പുകപരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ 2000 രൂപയാണ് പിഴ. രേഖകള്‍ കൈവശമില്ലാത്തത് ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ ഓടുക്കേണ്ടി വരും.

OTHER SECTIONS