മോട്ടോര്‍ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് പോപ്പുലര്‍ കാര്‍ റാലി മെയ് 13 ന്

By S R Krishnan.19 Apr, 2017

imran-azhar
 
 
കൊച്ചി: മോട്ടോര്‍ സ്‌പോര്‍ട്‌സ് പ്രേമികളുടെ ഹരമായ പോപ്പുലര്‍ കാര്‍ റാലി ഒരിടവേളക്ക് ശേഷം കൊച്ചിയില്‍ അരങ്ങേറുന്നു. മെയ് 13 ന് മറൈന്‍ ഡ്രൈവ് മൈതാനത്ത് സജ്ജീകരിച്ചിരിക്കുന്ന വേദിയില്‍ മത്സരത്തിന് കൊടി ഉയരും. കുറ്റൂക്കാരന്‍ ഗ്രൂപ്പിലെ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ് നടത്തുന്ന റാലി  സംഘടിപ്പിക്കുന്നത് സതേണ്‍ അഡ്വെഞ്ചേഴ്‌സ് ആന്‍ഡ്  മോട്ടോര്‍ സ്‌പേര്‍ട്‌സ് (സാം) ആണ്. കൂടാതെ, മൊബീല്‍, എക്‌സ്ട്രാ കോട്ടിങ്ങ് സിസ്റ്റംസ് എന്നീ കമ്പനികള്‍  അസോസിയേറ്റ് സ്‌പോസര്‍മാരുമാണ്. ഇക്കൊല്ലം നാലുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.
തിനാലിന് മറൈന്‍ഡ്രൈവില്‍ തന്നെയാണ് സമ്മാനദാന ചടങ്ങുകള്‍. 
 
'പോപ്പുലര്‍' എന്ന നാമഥേയത്തെ മേട്ടോര്‍ റാലിയുമായി താഥാത്മ്യം പ്രാപിക്കത്തക്ക വിധം എത്തിക്കാന്‍ സാധിച്ചിട്ടുള്ളതിനാല്‍, ഇതിന്റെ മഹത്തായ പാരമ്പര്യം നിലനിര്‍ത്തുവാനും, സാഹസികതയോടുള്ള അഭിനിവേശം പോലെ തന്നെ  പോപ്പുലര്‍ റാലിയോടുള്ള വികാരപരമായ അഭിനിവേശവും നിലനിര്‍ത്തി പോരുന്നതിനും ആഗ്രഹിക്കുതായി പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറും, ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റുമായ ജോണ്‍ കെ പോള്‍ പറഞ്ഞു.  റാലിക്കായി തീം സോംഗ് ഒരുക്കിയിരിക്കുന്നത് കുറ്റുക്കാരന്‍ ഗ്രൂപ്പിന്റെ തന്നെ ഭാഗമായ ബ്ലൂടിംബര്‍ മ്യൂസിക്ക് എല്‍എല്‍പിയാണ്. 
 
അന്തരിച്ച വ്യവസായി കെ.പി. പോളിന്റെ സംരംഭക മികവില്‍ 1940-ല്‍ സ്ഥാപിതമായ പോപ്പുലര്‍ ഗ്രൂപ്പിന്റെ നേത്യത്വത്തില്‍ ആരംഭിച്ച കാര്‍ റാലി 21 വര്‍ഷത്തോളം തുടര്‍ച്ചയായി നടന്നിരുന്നു. 15 മുതല്‍ 20 വര്‍ഷം വരെ അനുഭവസമ്പത്തുള്ളവരും റാലിയോട് കടുത്ത അഭിനിവേശമുള്ളവരും ചേര്‍ന്നാണ് സാമിന് രൂപം നല്‍കിയത്. ഡോ.ബിക്കു ബാബു  സിഒസി (ക്ലര്‍ക്ക് ഓഫ്ദ കോഴ്‌സ് ഫോര്‍ പോപ്പുലര്‍ റാലി), നൗഫല്‍ സയീദ്  മാനേജിംഗ് പാര്‍ട്ണര്‍, സതേണ്‍ അഡ്വെഞ്ചേഴ്‌സ് ആന്റ് സ്‌പോര്‍ട്‌സ്, ബോണി തോമസ്  ഡെപ്യൂട്ടി സിഒസി , ജോര്‍ജ് വര്‍ഗ്ഗീസ്  ചീഫ് സേഫ്റ്റി ഓഫീസര്‍, മിലന്‍ ജോര്‍ജ് ചെറിയാന്‍  കോംപെറ്റീറ്റര്‍ റിലേഷന്‍ ഓഫീസര്‍, ബിജു ജോര്‍ജ്ജ് തോമസ്  അസിസ്റ്റന്റ് സിഒസി, പോള്‍ മാത്യു  മീഡിയ റിലേഷന്‍ ഓഫീസര്‍, ദിലു അനച്ചിറ  ഹോസ്പിറ്റാലിറ്റി ഓഫീസര്‍ എന്നിവരാണ് സാമിന്റെ പ്രധാന ഭാരവാഹികള്‍. 
 
ഓട്ടോമൊബൈല്‍ രംഗത്ത് 78 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള കുറ്റുക്കാരന്‍ ഗ്രൂപ്പിന് 3500 കോടിയുടെ വിറ്റുവരവും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 യൂണിറ്റും 7000 ത്തിലധികം ജീവനക്കാരുമുണ്ട്.  ഇന്ത്യയില്‍ മാരുതിയുടെ ഏറ്റവും വിപുലമായ ഡീലര്‍ഷിപ്പ് ശൃംഖലയുള്ളത് പോപ്പുലറിനാണ്. ഏഴ് ഡീലര്‍ഷിപ്പുകള്‍, 3 നെക്‌സ ഔട്ട്‌ലെറ്റുകള്‍, 38 സര്‍വ്വീസ് സെന്ററുകള്‍, 10 യൂസ്ട് കാര്‍ ഔട്ട്‌ലെറ്റുകള്‍, ആറ് െ്രെഡവിംഗ് സ്‌കൂളുകള്‍ എന്നിവയടങ്ങിയ കമ്പനി, 3 ലക്ഷം കാറുകളുടെ വില്പന, 3 മില്ല്യന്‍ കാറുകളുടെ സര്‍വ്വീസ്, ഒരു ലക്ഷം യൂസ്ഡ് കാറുകളുടെ വില്പന എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ കുറ്റൂക്കാരന്‍ ഗ്രൂപ്പില്‍ നിന്നും പോള്‍ കെ. ജോണ്‍, മേഘാ എബ്രഹാം, ഗ്ലോറിയ മഹേഷ് എന്നിവരും കൂടാതെ സാം ഭാരവാഹികളും പങ്കെടുത്തു. 

OTHER SECTIONS