കാര്യക്ഷമത, കരുത്ത്, ഓണ്‍-റോഡ് പെര്‍ഫോമന്‍സ് ഇതെല്ലം യാരാലെ! പുതിയ റേഞ്ച് റോവര്‍ വേലാര്‍ ഇന്ത്യയിലെത്തി, വില 79.87 ലക്ഷം മുതല്‍

By Web Desk.17 06 2021

imran-azhar

 

 

പരിഷ്‌ക്കരിച്ച ഡിസൈനും വിദഗ്ധമായ സാങ്കേതികവിദ്യയും കൃത്യമായി സംയോജിപ്പിച്ചിരിക്കുന്ന പുതിയ റേഞ്ച് റോവര്‍ വേലാര്‍ എല്ലാ ഭൂപ്രതലങ്ങളിലും കീഴടക്കാനാകാത്ത ഓള്‍-ഡ്രൈവ് കാര്യശേഷിയും നല്‍കുന്നു. അസാധാരണമായ കാര്യക്ഷമത, കരുത്ത്, ഓണ്‍-റോഡ് പെര്‍ഫോമന്‍സ് എന്നിവ നല്‍കുന്ന പുതുതലമുറയില്‍പ്പെട്ട ഫോര്‍ സിലിണ്ടര്‍ ഇന്‍ജീനിയം ഡീസല്‍ എന്‍ജിന്‍ സഹിതമാണ് പുതിയ വേലാര്‍ എത്തുന്നത്. എയര്‍ സസ്‌പെന്‍ഷന്‍, ത്രിഡി സറൗണ്ട് ക്യാമറ, PM2.5 ഫില്‍റ്റര്‍ സഹിതമുള്ള ക്യാബിന്‍ എയര്‍ ഐണൈസേഷന്‍ തുടങ്ങിയ വിസ്മയിപ്പിക്കുന്ന ഫീച്ചറുകളും അവതരിപ്പിച്ചിരിക്കുന്നു.

 

നൂതന സാങ്കേതികവിദ്യകളായ പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ്, ആക്ടീവ് റോഡ് നോയ്‌സ് ക്യാന്‍സലേഷന്‍ എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്. 79.87 ലക്ഷം രൂപ മുതലാണ് പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില. വീടുകളിലിരുന്ന് സുരക്ഷിതമായി www.findmeasuv.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ റേഞ്ച് റോവര്‍ വേലാര്‍ ബുക്ക് ചെയ്യാവുന്നതാണ്.


ഇന്ത്യയില്‍ പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ ഡെലിവറി ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. ആര്‍-ഡൈനാമിക് എസ് ട്രിം ഇന്‍ജീനിയം 2.0 l പെട്രോള്‍, ഡീസല്‍ പവര്‍ ട്രെയ്ന്‍ വേരിയന്റുകളില്‍ പുതിയ വേലാര്‍ ലഭ്യമാണ്. 2.0 l പെട്രോള്‍ എന്‍ജിന്‍ 184 kW പവറും 365 Nm ടോര്‍ക്കും നല്‍കുമ്പോള്‍ 2.0 l ഡീസല്‍ എന്‍ജിന്‍ 150 kW പവറും 430 Nm ടോര്‍ക്കും നല്‍കുന്നു. 79.87 ലക്ഷം രൂപ മുതലാണ് പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില.

 

നൂതനമായ ഡിസൈന്‍, ആഢംബരം, സാങ്കേതികവിദ്യ എന്നിവയുടെ സമാനതകളില്ലാത്ത മിശ്രണത്തിലൂടെ ഇന്ത്യയിലെ ഏറ്റവുമധികം പേര്‍ ആഗ്രഹിക്കുന്ന എസ് യു വി കളിലൊന്നാണ് റേഞ്ച് റോവര്‍ എന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സുരി പറഞ്ഞു. പുതിയ സാങ്കേതികവിദ്യകളും സൗകര്യപ്രദമായ ഫീച്ചറുകളും സഹിതമെത്തുന്ന ഏറ്റവും പുതിയ അവതരണത്തില്‍ റേഞ്ച് റോവര്‍ വേലാര്‍ മുന്‍പത്തേക്കാളേറെ ആകര്‍ഷകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

തിഡി സറൗണ്ട് ക്യാമറ, ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷന്‍, PM2.5 ഫില്‍റ്റര്‍ സഹിതമുള്ള ക്യാബിന്‍ എയര്‍ ഐണൈസേഷന്‍, പുതിയ പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയ ആകര്‍ഷകമായ നിരവധി പുതിയ ഫീച്ചറുകളുമായാണ് പുതിയ റേഞ്ച് റോവര്‍ വേലാര്‍ എത്തുന്നത്. മുന്‍പത്തേക്കാള്‍ പരിസ്ഥിതി സൗഹൃദവും സുരക്ഷിതവും സ്മാര്‍ട്ടുമായ വേലാര്‍ ലോകത്തിലെ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആഢംബര എസ് യു വികളിലൊന്നാണ്.

 

OTHER SECTIONS