റെക്കോര്‍ഡ് വില്‍പനയില്‍ യമഹ

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കേിടയില്‍ റെക്കോര്‍ഡ് വില്‍പനയുമായി യമഹ. ജനുവരിയില്‍ മാത്രം 15,124 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് യമഹ വിറ്റത്.

author-image
anu
New Update
റെക്കോര്‍ഡ് വില്‍പനയില്‍ യമഹ

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കേിടയില്‍ റെക്കോര്‍ഡ് വില്‍പനയുമായി യമഹ. ജനുവരിയില്‍ മാത്രം 15,124 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് യമഹ വിറ്റത്. 73.08 ശതമാനം വര്‍ധനവോടെ യമഹ എംടി15 ഒന്നാം സ്ഥാനത്തെത്തി. 2023 ജനുവരിയില്‍ ഇത് 8,738 യൂണിറ്റായിരുന്നു. അതേസമയം, ഇരുചക്രവാഹന വില്‍പ്പനയുടെ ഈ പട്ടികയില്‍ 14,678 യൂണിറ്റുകള്‍ വിറ്റ് യമഹ എഫ്സെഡ് രണ്ടാം സ്ഥാനത്താണ്. ഈ കാലയളവില്‍ 14.48 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് FZ നേടിയത്.

ഇരുചക്ര വാഹന വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്താണ് യമഹ റേ ZR. യമഹ റേ ZR കഴിഞ്ഞ മാസം 134.33 ശതമാനം വാര്‍ഷിക വര്‍ദ്ധനവോടെ 12,047 യൂണിറ്റുകള്‍ വിറ്റു. 2023 ജനുവരിയില്‍, യമഹ റേ ZRന്റെ മൊത്തം 5,141 യൂണിറ്റുകള്‍ വിറ്റു. ഇരുചക്രവാഹന വില്‍പ്പനയുടെ ഈ പട്ടികയില്‍ ജനപ്രിയ R15 നാലാം സ്ഥാനത്തായിരുന്നു. യമഹ R15 ന് കഴിഞ്ഞ മാസം വാര്‍ഷിക അടിസ്ഥാനത്തില്‍ 22.09 ശതമാനം വളര്‍ച്ചയാണ് ലഭിച്ചത്. ഈ കാലയളവില്‍ യമഹ R15 മൊത്തം 9,676 യൂണിറ്റുകള്‍ വിറ്റു.

അതേസമയം ഇരുചക്രവാഹന വില്‍പ്പനയുടെ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഫാസിനോ. ഇക്കാലയളവില്‍ ഫാസിനോ വാര്‍ഷികാടിസ്ഥാനത്തില്‍ 102.28 ശതമാനം വളര്‍ച്ച കൈവരിച്ചു. യമഹ ഫാസിനോ കഴിഞ്ഞ മാസം മൊത്തം 8,176 യൂണിറ്റുകള്‍ വിറ്റു. 2023 ജനുവരിയില്‍ ഇതേ കണക്ക് 4042 യൂണിറ്റായിരുന്നു. ഇരുചക്രവാഹന വില്‍പ്പനയുടെ ഈ പട്ടികയില്‍ യമഹ എയ്റോക്സ് 2,653 യൂണിറ്റുകള്‍ വിറ്റ് ആറാം സ്ഥാനത്താണ്. 30 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ച് യമഹ R3 ആണ് ഏഴാം സ്ഥാനത്ത്. അതേ സമയം, യമഹ FZ25 കഴിഞ്ഞ മാസം ഒരു യൂണിറ്റു പോലും വിറ്റില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

automobile yamaha Latest News