റെനോയുടെ വൈദ്യുതി കാര്‍ സോ 40 ദുബായ് വിപണിയില്‍

By praveen prasannan.06 Nov, 2017

imran-azhar

ദുബായ്: ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ വൈദ്യുത കാറായ സോ 40 ദുബായ് വിപണിയില്‍. വൈദ്യുത കാറുകളുടെ മല്‍സരത്തില്‍ യു എ ഇയില്‍ സജീവ സാന്നിധ്യമാകാനാണ് റെനോ ലക്ഷ്യമിടുന്നത്.

ദുബായില്‍ പുതിയ കാറിന് ഏകദേശം 18.50 ലക്ഷം രൂപയാകും വില. റെനോ നിരത്തിലിറക്കിയ വൈദ്യുത വാഹനങ്ങളില്‍ അടുത്തിടെ ഏറ്റവും വിജയം വരിച്ചത് സോ യാണ്.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 402 കിലോമീറ്റര്‍ ഓടാന്‍ സോയ്ക്ക് കഴിയും. വൈദ്യുത കാര്‍ വികസനത്തില്‍ കന്പനിക്കുള്ള വൈദഗ്ദ്ധ്യം സാങ്കേതികത്തികവ് എന്നിവ തെളിയിക്കാന്‍ റെനോയ്ക്ക് പുതിയ വാഹനത്തിലൂടെ റെനോയ്ക്ക് സാധിച്ചിട്ടുണ്ട്.

സ്പെയിനില്‍ 5000 സോ വിറ്റഴിച്ച ശേഷമാണ് റെനോ യു എ യുലെത്തുന്നത്. സ്പെയിനില്‍ വൈദ്യുത വാഹന വിപണിയില്‍ ഒന്നാം സ്ഥാനത്തെത്താണ് സോ. അഞ്ച് യാത്രികര്‍ക്ക് സഞ്ചരിക്കാമെന്നതിനൊപ്പം 338 ലിറ്റര്‍ ബൂട്ട് സ്പേസാണ് റെനോ സോയില്‍ വാഗ്ദാനം ചെയ്യുന്നത്. വൈദ്യുതി വാഹനങ്ങള്‍ക്കായി രൂപപ്പെടുത്തിയ സംവിധാനങ്ങളുമുണ്ട്. ബാറ്ററി ചാര്‍ജ് ചെയ്യുന്നതില്‍ ഏറ്റവും കാര്യക്ഷമതയുള്ള ചമേലിന്‍ ചാര്‍ജര്‍ യൂണിറ്റാണ് സോയുടെ കൂടെയുള്ളത്. ഒന്ന് മുതല്‍ നാല് മണിക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജ് ആകും. ടയറുകളും പ്രത്യേകമായി രൂപകല്‍പന നിര്‍വഹിച്ചതാണ്.

ചാര്‍ജ് ചെയ്യുന്പോള്‍ തന്നെ കാറിനുള്ളിലെ താപനില ക്രമീകരിക്കാന്‍ സഹായിക്കുന്ന സംവിധാനമുണ്ട്. ഊര്‍ജ ഉപയോഗം ക്രമീകരിക്കുന്ന ഇകോ മോഡും സഹിതമാണ് സോ എത്തുന്നത്. സോയുടെ അടിസ്ഥാന വകഭേദത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. മഴ , പ്രകാശ ലഭ്യത ഒക്കെ തിരിച്ചറിയുന്ന സെന്‍സറുകളും വാഹനത്തിലുണ്ട്.

നാല് വര്‍ഷം വാറണ്ടി സോയ്ക്കുണ്ട്.

 

 

 

 

 

 

 

 

 

 

OTHER SECTIONS