ക്വിഡ് 2018 വിപണിയില്‍

By praveen prasannan.06 Jan, 2018

imran-azhar

ന്യൂഡല്‍ഹി: ക്വിഡിന്‍റെ പുത്തന്‍ പതിപ്പ് റെനോ ഇന്ത്യ വിപണിയിലിറക്കി. വില 2.67 ലക്ഷത്തില്‍ തുടങ്ങുന്നു.

പുതിയ വാഹനം 0.8 ലിറ്റര്‍, ഇ.ഒ ലിറ്റര്‍ എഞ്ചിനുകളില്‍ ലഭ്യമാകും. ആട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനിന്‍റെ വില 3.88 ലക്ഷം മുതല്‍ തുടങ്ങും.

പത്ത് പുതിയ സവിശേഷതകളുമായാണ് 2018ലെ ക്വിഡ് ഇറങ്ങിയിട്ടുള്ളത്. പുറം ഭാഗത്ത് മാത്രമല്ല സാങ്കേതികമായി കുറച്ച് കൂടി മുന്നിലാണ് പുതിയ വാഹനം.

റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ പുതിയ പതിപ്പിന്‍റെ സവിശേഷതയാണ്. 0.8 ലിറ്റര്‍ എഞ്ചിന്‍ 54 പി എസ് പവറും 72 എന്‍ എം ടോര്‍ക്കും നല്‍കും. 1.0 ലിറ്റര്‍ മോട്ടോര്‍ 68 പി എസ് പവറും 91 എന്‍ എം ടോര്‍ക്കും നല്‍കും.

7 ഇഞ്ച് ടച്ച് സ്ക്രീന്‍ മീഡീയ എന്‍ എ വി സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമന്‍റ് ക്ളസ്റ്റര്‍ തുടങ്ങിയവ സവിശേഷതകളില്‍ ചിലതാണ്.

അഞ്ച് നിറങ്ങളില്‍ പുതിയ ക്വിഡ് ലഭിക്കും. ചുവപ്പ്, വെള്ളി, പിച്ചള നിറം, ചാര നിറങ്ങളിലാകും ലഭിക്കുക.

OTHER SECTIONS