മൂന്നു ലക്ഷം പിന്നിട്ട് റെനോ ക്വിഡ്

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ചെറുഹാച്ച്ബാക്ക് മോഡലായ ക്വിഡിന്റെ വില്‍പന മൂന്ന് ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടു.

author-image
online desk
New Update
മൂന്നു ലക്ഷം പിന്നിട്ട് റെനോ ക്വിഡ്

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ചെറുഹാച്ച്ബാക്ക് മോഡലായ ക്വിഡിന്റെ വില്‍പന മൂന്ന് ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടു. ഇന്ത്യന്‍ നിരത്തിലെത്തി നാല് വര്‍ഷത്തിനുള്ളിലാണ് ക്വിഡ് മൂന്ന് ലക്ഷം മാര്‍ക്ക് പിന്നിട്ടത്. 2015 മുതലാണ് ക്വിഡിന്റെ വില്‍പന റെനോ ആരംഭിച്ചത്. എസ്.യു.വി മോഡലുകളോട് സാദൃശ്യമുള്ള രൂപഘടനയും 98 ശതമാനത്തോളം യന്ത്രഘടകങ്ങള്‍ പ്രാദേശികമായി സമാഹരിച്ചതു വഴി വില വലിയതോതില്‍ കുറയ്ക്കാന്‍ സാധിച്ചതുമാണ് ക്വിഡിന്റെ മുന്നേറ്റത്തിന് പ്രധാന കാരണങ്ങളിലൊന്ന്.

റെനോ നിരയില്‍ ഏറ്റവുമധികം വിറ്റഴിച്ച മോഡലും ക്വിഡാണ്. വര്‍ഷങ്ങളായി രാജ്യത്തെ ബെസ്റ്റ് സെല്ലിങ് മോഡലായ മാരുതി സുസുക്കി 800, ഡാറ്റ്സണ്‍ റെഡി ഗോ എന്നിവയോട് മത്സരിച്ചാണ് ക്വിഡ് വിപണിയില്‍ മികവ് കാട്ടിയത്. ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ മീഡിയ നാവിഗേഷന്‍ സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 300 ലിറ്റര്‍ ബൂട്ട് സ്പേസ് തുടങ്ങിയവയാണ് ക്വിഡിന്റെ പ്രധാന ഫീച്ചേഴ്സ്. 54 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കുമേകുന്ന 0.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കും പകരുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് ക്വിഡിലുള്ളത്. 5 സ്പീഡ് മാനുവല്‍, എഎംടിയാണ് ട്രാന്‍സ്മിഷന്‍.

renault kwid