റെനോ ട്രിബറിന്റെ ഗ്ലോബൽ റിവീൽ ജൂൺ 19ന്

By Sooraj Surendran .17 06 2019

imran-azhar

 

 

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ട്രിബറിന്റെ ഗ്ലോബൽ റിവീൽ ജൂൺ 19ന്. ക്വിഡ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയെത്തുന്ന ഏഴ് സീറ്റ് വാഹനമാണ് ട്രിബർ. ക്വിഡ് ഹാച്ച്ബാക്കിലേതിന് സമാനമായ CMF-A പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ട്രിബര്‍ ഒരുങ്ങുക . നാല് മീറ്ററില്‍ താഴെയുള്ള പുതിയ ട്രിബര്‍ എംപിവി, റെനോയുടെ തന്നെ ലോഡ്ജിയെക്കാളും ചെറുതായിരിക്കും. ഡ്യുവല്‍ ടോണ്‍ ഇന്റീരിയറിലെത്തുന്ന പുതിയ റെനോ ട്രിബറിലെ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനത്തിന് ചുറ്റും ക്രോം ആവരണമുണ്ടാവും. ഏഴ് സീറ്ററായത് കൊണ്ട് തന്നെ മൂന്ന് നിരയിലായിരിക്കും ട്രിബറിലെ സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 1.2 ലിറ്റര്‍ യൂണിറ്റായിരിക്കും പെട്രോള്‍ എഞ്ചിന്‍. ഡീസല്‍ യൂണിറ്റാവട്ടെ 1.5 ലിറ്ററും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഇരു എഞ്ചിന്‍ പതിപ്പുകളിലുമുണ്ടാവുക.

OTHER SECTIONS