റിവോൾട്ട് ഇ-ബൈക്കുകൾ ഇനി ആമസോൺ വഴിയും ബുക്ക് ചെയ്യാം

By online desk.15 07 2019

imran-azhar

 

റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആദ്യ ഇലക്ട്രിക്ക് ബൈക്കായ ആർവി400 ആമസോണില്‍ മുന്‍കൂറായി ബുക്ക് ചെയ്യാമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ വില്‍പ്പനയ്ക്കെത്തുന്ന ആദ്യ മോട്ടോര്‍സൈക്കിളാണ് ആർവി400. 1000 രൂപയടച്ച് ആമസോണില്‍ വാഹനം മുന്‍കൂറായി ബുക്ക് ചെയ്യാം. 2018 ജൂണിലാണ് റിവോള്‍ട്ട് ആർവി400 കാഴ്ച്ചവച്ചത്. ഇന്ത്യയിലെ ആദ്യ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി എത്തുന്ന മോട്ടോര്‍സൈക്കിളാണ് ആർവി400.

 

ആമസോണ്‍ വഴിയല്ലാതെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും, ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലെ ഷോറൂമുകള്‍ വഴിയും ബുക്കിങ്ങുകള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് ആരു ഇതുവരെ കൈവയ്യക്കാത്തൊരു വലി സാദ്യതയുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് വക്താവ് ശുഭോദീപ് പാല്‍ വ്യക്തമാക്കി. അടുത്ത കാലത്തുണ്ടായ ഇ-വിപ്ലവത്തിന്റെ ചുവടു പിടിച്ച് പരമ്പരാഗത വില്‍പ്പന രീതികളില്‍ നിന്ന് കൂടുതല്‍ വിപുലീകരിക്കുക എന്ന ലക്ഷ്യത്തിലാണ് റിവോള്‍ട്ട്. വാഹനത്തില്‍ ആന്‍ഡോയിഡിലും ആപ്പിളിലും ഒരുപോലെ ഉപയോഗിക്കാവുന്ന റിവോള്‍ട്ട് ആപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

 

ഈ സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴി മോട്ടോര്‍സൈക്കിളിന്റെ നിരവധി കാര്യങ്ങള്‍ ക്രമീകരിക്കാന്‍ സാധിക്കും. ബൈക്ക് ലൊക്കേറ്റര്‍, ആന്റി തെഫ്റ്റ് അലാറം, അതിലുപരി ബൈക്കിന്റെ ശബ്ദം ക്രമീകരിക്കാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. എന്താണ് ഈ ശബ്ദം ക്രമീകരിക്കാനുള്ള സംവിധാനം എന്നാണോ ചിന്തിക്കുന്നത്? ഒരു റൈഡര്‍ ഗിയറുകള്‍ മാറുമ്പോള്‍ ഉണ്ടാവുന്ന ബൈക്കിന്റെ ഇരമ്പലുകളും അത് ഉളവാക്കുന്ന ഒരു അനുഭൂതിയും പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. ഈയൊരു വികാരമാണ് ഇ-ബൈക്കുകളില്‍ ഇത്രകാലം ഇല്ലാതിരുന്നതും, ബൈക്ക് പ്രേമികളെ ഇവയില്‍ നിന്ന് അകറ്റിയിരുന്നതും.

 

ഒരു റൈഡര്‍ ഗിയറുകള്‍ മാറുമ്പോള്‍ ഉണ്ടാവുന്ന ബൈക്കിന്റെ ഇരമ്പലുകളും അത് ഉളവാക്കുന്ന ഒരു അനുഭൂതിയും പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. ഈയൊരു വികാരമാണ് ഇ-ബൈക്കുകളില്‍ ഇത്രകാലം ഇല്ലാതിരുന്നതും, ബൈക്ക് പ്രേമികളെ ഇവയില്‍ നിന്ന് അകറ്റിയിരുന്നതും. എന്നാല്‍ ഈ പരാതി തീര്‍ക്കുകയാണ് റിവോള്‍ട്ട്. വാഹനത്തില്‍ ഘടിപ്പിച്ച ഒരു എക്സോസ്റ്റ് നോട്ടിന്റെ സാഹായം കൊണ്ട് ഒരു സിംഗിള്‍ സിലണ്ടര്‍ എഞ്ചിന്റെ മുതല്‍ നാല് സിലണ്ടര്‍ സ്പോര്‍ട്സ് ബൈക്ക് എഞ്ചിന്റെ ശബ്ദം വരെ ഈ ഫീച്ചറിനാല്‍ പുറപ്പെടുവിക്കാന്‍ കഴിയും.

 

 

 

 

 

 

 

OTHER SECTIONS