എന്‍ഫീല്‍ഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ ഒരുങ്ങുന്നു

By online desk .02 02 2020

imran-azhar

 

 

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 500 മോട്ടോര്‍സൈക്കിളിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വരുന്നു. നിലവിലെ ബിഎസ് 4 പാലിക്കുന്ന 499 സിസി യുസിഇ എന്‍ജിന് ആദരമര്‍പ്പിച്ച് 'ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക്' എന്നു പേരിട്ട ബൈക്കാണ് വിപണിയിലെത്തുന്നത്. ഫെബ്രുവരി 10ന് ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തും. ക്ലാസിക് 500 മോട്ടോര്‍സൈക്കിള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 499 സിസി ലോംഗ് സ്ട്രോക്ക് യുസിഇ (യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിന്‍) എന്‍ജിന്‍ ബിഎസ് 6ലേക്ക് പരിഷ്‌കരിക്കുന്നില്ല.


499 സിസി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, 4 സ്ട്രോക്ക്, ട്വിന്‍ സ്പാര്‍ക്ക് എന്‍ജിന്‍ ഉപയോഗിക്കുന്ന അവസാന യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എന്ന പേരില്‍ വില്‍ക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഡ്യുവല്‍ ടോണ്‍ ഫിനിഷുമായാണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ വിപണിയില്‍ എത്തുന്നത്. 499 സിസി എന്‍ജിന്‍ 5,250 ആര്‍പിഎമ്മില്‍ 27.2 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 41.3 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് ആണ് ട്രാന്‍സ്മിഷന്‍. 500 എണ്ണം മാത്രമായിരിക്കും വില്‍പ്പനയ്ക്ക് എത്തുന്നത്. 50,000 രൂപയാണ് ബുക്കിംഗ് തുക. ബുക്കിംഗ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ബുക്കിങ് തുക തിരികെ ലഭിക്കില്ലെന്നും കമ്പനി അറിയിച്ചു.

 

OTHER SECTIONS