ഹിമാലയൻ ബി എസ് 6 പുറത്തിറക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

By online desk .20 01 2020

imran-azhar

 

 

മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് ഹിമാലയന്റെ ബിഎസ്-VI പതിപ്പുകൾ ഉടൻ പുറത്തിറക്കും. റോക്ക് റെഡ്, ലേക്ക് ബ്ലൂ, ഗ്രേവൽ ഗ്രേ എന്നീ പുതിയ മൂന്ന് കളർ ഓപ്ഷനുകളിൽ ഹിമാലയൻ ബിഎസ്-VI പതിപ്പ് ലഭ്യമാകും. സ്വിച്ച് ചെയ്യാവുന്ന എബി‌എസും ഹസാർഡ് ലൈറ്റുമാണ് പുത്തൻ ഹിമാലയന്റെ പ്രധാന സവിശേഷതകൾ. 411, സിംഗിൾ സിലിണ്ടർ, എയർ ഓയിൽ കൂൾഡ് എഞ്ചിനാണ് ബിഎസ്-VI മോഡലിലും പ്രവർത്തിക്കുക. അഞ്ച് സ്പീഡ് ഗിയർബോക്‌സ്, മുന്നിൽ ലോംഗ്-ട്രാവൽ ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് വാഹത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻവശത്ത് രണ്ട് പിസ്റ്റൺ കാലിപ്പർ ഉള്ള 300 mm ഡിസ്ക് ബ്രേക്കും പിൻവശത്ത് സിംഗിൾ പിസ്റ്റൺ കാലിപ്പർ ഉള്ള 240 mm ഡിസ്ക് ബ്രേക്കുമാണ് ഹിമാലയൻ ബി എസ് 6ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

OTHER SECTIONS