ഫയര്‍ബോള്‍, സ്‌റ്റെല്ലാര്‍, സൂപ്പര്‍നോവ; തണ്ടർബേഡിന് പകരക്കാരൻ വരുന്നു

By Web Desk.11 11 2020

imran-azhar

 

 

ഇരുചക്ര വാഹന പ്രേമികളുടെ എക്കാലത്തെയും ഇഷ്ട വാഹനങ്ങളാണ് റോയൽ എൻഫീൽഡിന്റേത്. ഇരു ചക്ര വാഹന സങ്കൽപ്പങ്ങളെ മാറ്റിമറിച്ച മോഡലായിരുന്നു റോയൽ എൻഫീൽഡിന്റെ തണ്ടർബേഡ്. തണ്ടർബേഡിന് ഇതാ ഒരു പകരക്കാരൻ വരുന്നു. ഫയര്‍ബോള്‍, സ്‌റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് പുത്തൻ വാഹനം നിരത്ത് കീഴടക്കാൻ എത്തുന്നത്. ഇന്ത്യക്ക് പുറമെ, തായ്‌ലാന്‍ഡ്, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ വിപണികളിലും ഈ വാഹനം എത്തിക്കുന്നുണ്ട്. 1.75 ലക്ഷം മുതല്‍ 1.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

 

മുന്നില്‍ 41 എം.എം ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍, ഉയര്‍ന്ന വീല്‍ബേസ്, സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ട്രിപ്പര്‍ നാവിഗേഷന്‍ തുടങ്ങിയ പുത്തൻ ഫീച്ചറുകളുമായാണ് വാഹനം നിരത്തിലിറങ്ങുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഡ്യുവല്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.

 

OTHER SECTIONS