റോയൽ എൻഫീൽഡ് ആരാധകർക്കൊരു സന്തോഷവാർത്ത !!!

By BINDU PP.13 Jun, 2017

imran-azhar

 

 

 

റോയൽ എൻഫീൽഡ് എല്ലാവർക്കും ഒരു ഹരമാണ്. ഇപ്പോൾ ഇതാ റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്കായി കമ്പനി ബൈക്ക് റൈഡിങ് മല്‍സരം സംഘടിപ്പിക്കുന്നു. സ്ക്രാമ്ബിള്‍ എന്ന പേരില്‍ ടീം ഇവന്റാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ ജൂണ്‍ 14 മുതല്‍ 18 വരെയാണ് പരിപാടി. റൈഡറെ ഏല്ലാതരത്തിലും പരീക്ഷിക്കുന്നതാവും മല്‍സരമെന്നാണ് സൂചന. വിവിധ ടറൈനുകളില്‍ മല്‍സരത്തിനിടെ ഇവര്‍ക്ക് ബൈക്കോടിക്കേണ്ടി വരും.പുരഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത വിഭാഗങ്ങളിലായാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ഒരു ടീമില്‍ രണ്ട് അംഗങ്ങളാവും ഉണ്ടാവുക.വിവിധ വെല്ലുവിളികള്‍ ഇവര്‍ക്കായി നല്‍കും. ഇതില്‍ റൈഡിങ് സമയം, വേഗത,പിന്നിട്ട ദൂരം എന്നിവ വിലയിരുത്തി പോയിന്‍റ് നല്‍കും. ഇത്തരത്തില്‍ കൂടുതല്‍ പോയിന്‍റുകള്‍ ലഭിക്കുന്നവരാവും മല്‍സരത്തില്‍ വിജയിക്കുക. മല്‍സരത്തിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് അറിച്ചിരിക്കുന്നത്.

 

OTHER SECTIONS