സിംഗിള്‍ സീറ്റര്‍ ക്‌ളാസിക്ക് 350 വിപണിയിലെത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോട്ടോര്‍ സൈക്കിളുകളിലൊന്നായ ക്‌ളാസിക്ക് 350യുടെ സിംഗിള്‍ സീറ്റ് വകഭേദത്തെ വിപണിയില്‍ അവതരിപ്പിച്ചു.

author-image
online desk
New Update
സിംഗിള്‍ സീറ്റര്‍ ക്‌ളാസിക്ക് 350 വിപണിയിലെത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോട്ടോര്‍ സൈക്കിളുകളിലൊന്നായ ക്‌ളാസിക്ക് 350യുടെ സിംഗിള്‍ സീറ്റ് വകഭേദത്തെ വിപണിയില്‍ അവതരിപ്പിച്ചു. ബോബര്‍ രൂപകല്‍പ്പനയുമായി എത്തിയ ജാവ പെറാക്കിന് എതിരാളിയായാണ് കമ്പനി ഈ മോഡല്‍ പുറത്തിറക്കുന്നത്. സിംഗിള്‍ സീറ്റ് മാത്രമല്ല ബൈക്കിന്റെ പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് അവരുടെ ബൈക്കിനായി നിരവധി ഓപ്ഷനുകളും റോയല്‍ എന്‍ഫീല്‍ഡ് നല്‍കും. ഏറ്റവും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്‌ളാസിക്ക് 350 സിംഗിള്‍ സീറ്റര്‍ വാങ്ങുന്നവര്‍ക്ക് മാത്രമേ ഈ പുതിയ സംരംഭം തെരഞ്ഞെടുക്കാന്‍ സാധിക്കൂ. മെര്‍ക്കുറി സില്‍വര്‍, പ്യുവര്‍ ബ്‌ളാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനിലാണ് മോട്ടോര്‍ സൈക്കിള്‍ വിപണയിലെത്തുന്നത്.

1.45 ലക്ഷം രൂപയാണ് ബൈക്കിന്റെ പ്രാരംഭ വില. മെയ്ക്ക് യുവര്‍ ഓണ്‍' എന്ന പ്രത്യേക സംരഭത്തിന്റെ ഭാഗമായാണ് ഈ മോഡല്‍ വിപണിയിലെത്തിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ പലപ്പോഴും തങ്ങളുടെ മോട്ടോര്‍ സൈക്കിള്‍ മോഡിഫിക്കേഷന്‍ ചെയ്യാറുണ്ട്. അനന്തര വിപണന ഇന്‍സ്റ്റാളേഷനുകള്‍ ബൈക്കിന്റെ വാറണ്ടിയെ അസാധുവാക്കുന്നു.

ഈ പ്രശ്നത്തെ നേരിടാന്‍, റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച പ്രോഗ്രാമാണ് 'മെയ്ക്ക് യുവര്‍ ഓണ്‍' ഡല്‍ഹി എന്‍സിആര്‍, ബാംഗ്‌ളൂര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ എന്നീ 6 നഗരങ്ങളിലെ 141 ഡീലര്‍ഷിപ്പുകളിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. പുതിയ ക്‌ളാസിക് 350ല്‍ മാത്രമാണ് ഇപ്പോള്‍ സിംഗിള്‍ സീറ്റ് ഓപ്ഷന്‍ ലഭിക്കുക. ഫാക്ടറി ഘടിപ്പിച്ച ആക്സസറികള്‍ ശരിയായി ലഭിക്കുന്ന വ്യക്തിഗത സേവനമാണിത്.

ബൈക്ക് ബുക്ക് ചെയ്യുന്ന സമയത്ത് തെരഞ്ഞെടുത്ത ഈ ആക്സസറികള്‍ ഫാക്ടറിയില്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യും. അവ സര്‍ക്കാര്‍, ആര്‍ടിഒ മാനദണ്ഡങ്ങള്‍ അനുസരിച്ച് യഥാര്‍ത്ഥവും ഏകീകൃതവുമാകും. ഈ ഫാക്ടറി ആക്സസറികള്‍ ബൈക്കിനെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വ്യക്തിഗതമാക്കുക മാത്രമല്ല വാറണ്ടിയെ ബാധിക്കുകയില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഫാക്ടറി ഘടിപ്പിച്ച കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ബുക്കിംഗ് ഘട്ടത്തില്‍ തന്നെ 2 വര്‍ഷത്തെ വാറണ്ടിയോടെയാണ് വാഗ്ദാനം ചെയ്യുന്നത്.

ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എത്തുന്നു 'മെയ്ക്ക് യുവര്‍ ഓണ്‍'സംരംഭത്തിന്റെ കീഴില്‍ അവതരിപ്പിച്ച റോയല്‍ എന്‍ഫീല്‍ഡ് ക്‌ളാസിക് 350 വിജയകരമാണെന്ന് തെളിഞ്ഞുകഴിഞ്ഞാല്‍ ഘട്ടംഘട്ടമായി മറ്റ് ആര്‍ഇ മോഡലുകളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കും. സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും മോട്ടോര്‍ സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നു.

royal enfield single seat 350