കുറഞ്ഞ വിലയില്‍ ബുള്ളറ്റ്; വിപണിയില്‍ തരംഗമാകാന്‍ റോയല്‍ എന്‍ഫീല്‍ഡ്

By mathew.14 08 2019

imran-azhar


രാജ്യത്തെ വാഹന വിപണി കടുത്ത മാന്ദ്യത്തിലൂടെ കടന്നു പോകുന്ന സാഹചര്യല്‍ ഐക്കോണിക്ക് മോഡലായ ബുള്ളറ്റിന്റെ പുതിയ പതിപ്പ് വിലകുറച്ച് അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്.

ബുള്ളറ്റ് എക്സ് 350 ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.12 ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാര്‍ടിന് 1.26 ലക്ഷം രൂപയുമാണ് ബൈക്കിന്റെ എക്സ് ഷോറൂം വില. ബുള്ളറ്റ് സ്റ്റാന്‍ഡേഡ് സീരീസിനേക്കാള്‍ 14,000 രൂപയോളം കുറവാണിത്. സ്റ്റാന്‍ഡേഡ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിന്റെ കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.21 ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.35 ലക്ഷം രൂപയുമാണ് വില. വിലയിലെ കുറവ് തന്നെയാണ് പുതിയ മോഡലിന്റെ പ്രത്യേകത.

ഓരോ വേരിയന്റിനും മൂന്ന് വീതം കളര്‍ ഓപ്ഷനുകളിലാണ് ബുള്ളറ്റ് എക്സ് 350 വരുന്നത്. സില്‍വര്‍, സഫയര്‍ ബ്ലൂ, ഒനിക്സ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാവും പുതിയ ബുള്ളറ്റ് 350 ലഭ്യമാകുക. ജെറ്റ് ബ്ലാക്ക്, റീഗല്‍ റെഡ്, റോയല്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ബുള്ളറ്റ് 350 ഇലക്ട്രിക് സ്റ്റാര്‍ട് മോഡല്‍. പഴയ സ്റ്റാന്‍ഡേര്‍ഡ് ബുള്ളറ്റ് ഇഎസ് മോഡല്‍ മെറൂണ്‍, സില്‍വര്‍ നിറങ്ങളില്‍ തന്നെ തുടര്‍ന്നും ലഭ്യമാകും. പുതിയ ബുള്ളറ്റ് 350യില്‍ സ്റ്റാന്‍ഡേര്‍ഡിലെ ത്രീഡി ലോഗോ എംബ്ലത്തിന് പകരം സിംപിള്‍ ലോഗായാണ്. എന്നാല്‍, ബുള്ളറ്റ് 350 ഇഎസിലെ എംബ്ലം സ്റ്റാന്റേര്‍ഡിന് സമാനമാണ്.

 

OTHER SECTIONS