വില്‍പ്പനയില്‍ തകര്‍ച്ചയുമായി റോയല്‍ എന്‍ഫീല്‍ഡ്

By online desk .21 10 2019

imran-azhar

 

കഴിഞ്ഞ നിരവധി മാസങ്ങളായി ഇരുചക്ര വാഹന വ്യവസായം തകര്‍ച്ചയുടെ പാതയിലൂടെയാണ് കടന്നുപോകുന്നത്. എന്നിരുന്നാലും, ഈ ഉത്സവ സീസണില്‍ വിപണി മികച്ച വില്‍പ്പന നേടുമെന്ന് വാഹന നിര്‍മ്മാതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. അടുത്തിടെ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിയതും വിപണിയെ സഹായിച്ചേക്കും.

 

റെട്രോ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പനയില്‍ കഴിഞ്ഞ നിരവധി മാസങ്ങളായി കാര്യമായ കുറവുണ്ടായി. 2019 സെപ്റ്റംബറില്‍ ആഭ്യന്തര വിപണിയിലെ വില്‍പ്പന 54,858 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 70,065 യൂണിറ്റിനെ അപേക്ഷിച്ച് 21.70 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡ്, ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ്, ഹിമാലയന്‍, കോണ്ടിനെന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്ന കമ്പനിയുടെ ശ്രേണി മോഡലുകളുടെ വില്‍പ്പനയിലെല്ലാം കാര്യമയ കുറവാണുണ്ടായത്. ആഭ്യന്തര വിപണികളിലെ വില്‍പ്പനയില്‍ ഇടിവുണ്ടായെങ്കിലും കയറ്റുമതി ഗണ്യമായി വര്‍ധിച്ചു.

 

2018 സെപ്റ്റംബറില്‍ കയറ്റുമതി ചെയ്ത 1,597 യൂണിറ്റിനെ അപേക്ഷിച്ച് ഇത്തവണ അത് 191 ശതമാനം വര്‍ധിച്ച് 4,642 യൂണിറ്റായി മാറി. 2019 സെപ്റ്റംബറില്‍ ക്ലാസിക്ക് 350 വില്‍പ്പന 33.27 ശതമാനം ഇടിഞ്ഞ് 29,376 യൂണിറ്റായി. 2018 സെപ്റ്റംബറില്‍ ഇത് 44,021 യൂണിറ്റായിരുന്നു. എന്നിരുന്നാലും, 2019 ഓഗസ്റ്റ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 23,433 യൂണിറ്റുകള്‍ വിറ്റഴിച്ച ഈ മോഡലിന്റെ വില്‍പ്പന കഴിഞ്ഞ മാസത്തില്‍ 25.36 ശതമാനം വര്‍ധിച്ചു എന്നതും ശ്രദ്ധേയമാണ്. 2019 സെപ്റ്റംബറിറിലെ ക്ലാസിക്ക് 500 ബുള്ളറ്റിന്റെ വില്‍പ്പനയും 62.20 ശതമാനം ഇടിഞ്ഞ് 589 യൂണിറ്റായി. 2018 സെപ്റ്റംബറില്‍ വിറ്റ 1,558 യൂണിറ്റുകളെ അപേക്ഷിച്ചും 2019 ഓഗസ്റ്റില്‍ വിറ്റ 702 യൂണിറ്റുകളുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോഴും വില്‍പ്പനയില്‍ കാര്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ബുള്ളറ്റ് 350-യുടെ വിഷപ്പന കഴിഞ്ഞ മാസം 3.50 ശതമാനം ഉയര്‍ന്ന് 12,399 യൂണിറ്റായി. അതേസമയം, സ്റ്റാന്‍ഡേര്‍ഡ് ബുള്ളറ്റ് 500-ന്റെ വില്‍പന 56.42 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2018 സെപ്റ്റംബര്‍ മാസം 179 യൂണിറ്റ് വിറ്റഴിച്ചപ്പോള്‍ 2019 സെപ്റ്റംബറില്‍ 78 യൂണിറ്റുകള്‍ മാത്രമാണ് റോയല്‍ എന്‍ഫീല്‍ഡിന് വില്‍പ്പന നടത്താന്‍ സാധിച്ചത്. എന്നിരുന്നാലും, 2019 ഓഗസ്റ്റില്‍ വിറ്റ 57 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ നേരിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

 

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു 2019 സെപ്റ്റംബറില്‍ തണ്ടര്‍ബേര്‍ഡ് 350, 500 മോഡലുകളുടെ വില്‍പ്പനയും യഥാക്രമം 50.71 ശതമാനവും 77.31 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ങീേെ ഞലമറ: ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാന്‍സ് ഓഫറുമായി കെടിഎം തണ്ടര്‍ബേര്‍ഡ് 350-യുടെ 4,293 യൂണിറ്റും 500 മോഡലിന്റെ 81 യൂണിറ്റുമാണ് വില്‍പ്പന നടത്തിയത്. ബുള്ളറ്റ് ഇലക്ട്ര 350-യുടെ വില്‍പ്പന 4,782 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 2,092 യൂണിറ്റിനെ അപേക്ഷിച്ച് 128.59 ശതമാനം വര്‍ധനവ് നേടാനും ഈ മോഡലിനായി.

 

അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍ സൈക്കിളായ ഹിമാലയന്റെ വില്‍പ്പന 2019 സെപ്റ്റംബറില്‍ 23.16 ശതമാനം ഉയര്‍ന്ന് 1,404 യൂണിറ്റായി. 2018 സെപ്റ്റംബറില്‍ ഇത് 1,140 യൂണിറ്റുകളായിരുന്നു. 650 ട്വിന്‍ മോഡലുകളുടെ ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 1,856 യൂണിറ്റ് രേഖപ്പെടുത്തിയപ്പോള്‍ ഈ രണ്ട് മോഡലുകളുടെയും വില്‍പ്പന 2018 ഓഗസ്റ്റിനെ അപേക്ഷിച്ച് 14.55 ശതമാനം ഇടവാണ് സൂചിപ്പിക്കുന്നത്. 2018 ഓഗസ്റ്റില്‍ ഇത് 2,172 യൂണിറ്റുകളായിരുന്നു. 2019 സെപ്റ്റംബറില്‍, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 മോഡലുകളുടെ വില കുറഞ്ഞ വകഭേദത്തെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇത് ഉയര്‍ന്ന മോഡലുകളേക്കാള്‍ 9,000 രൂപ വില കുറഞ്ഞ പതിപ്പുകളാണ്. ക്ലാസിക്ക് 350 ട എന്ന് പേരുള്ള ഈ മോഡലിന് 1.45 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. നിലവില്‍ ക്ലാസിക് 350 ട തമിഴ്നാട്ടിലും കേരളത്തിലും മാത്രമാണ് വില്‍പ്പനയ്‌ക്കെത്തുന്നത്.

OTHER SECTIONS