നവംബറില്‍ സ്‌കോഡയുടെ വില്‍പനയില്‍ വന്‍കുതിച്ചു കയറ്റം

ഇന്ത്യയിലെ വാഹന വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ രാജ്യത്ത് നവംബര്‍ മാസത്തില്‍ 2,196 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം നവംബറിലേതിനേക്കാള്‍ 108 ശതമാനം വളര്‍ച്ചയാണ് വില്‍പനയില്‍ ഈ നവംബറില്‍ സ്‌കോഡ കൈവരിച്ചത്. ഈ വര്‍ഷം രാജ്യത്ത് മികച്ച വില്‍പന പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കോഡ 2020 നവംബറില്‍ 1,056 കാറുകള്‍ ആണ് വിറ്റിരുന്നത്. അതേസമയം, കമ്പനി ഈ വര്‍ഷം നവംബറില്‍ 2,300 ഓളം കുഷാഖുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. രാജ്യത്തെ വാഹന വിപണിയുടെ ഗതിനിര്‍ണ്ണയിക്കുന്ന ഒരു മിഡ്-സൈസ് എസ് യു വിയാണ് സ്‌കോഡ ബ്രാന്‍ഡില്‍ നിന്നുമുള്ള കുഷാഖ്.

author-image
Web Desk
New Update
നവംബറില്‍ സ്‌കോഡയുടെ വില്‍പനയില്‍ വന്‍കുതിച്ചു കയറ്റം

ഇന്ത്യയിലെ വാഹന വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ രാജ്യത്ത് നവംബര്‍ മാസത്തില്‍ 2,196 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം നവംബറിലേതിനേക്കാള്‍ 108 ശതമാനം വളര്‍ച്ചയാണ് വില്‍പനയില്‍ ഈ നവംബറില്‍ സ്‌കോഡ കൈവരിച്ചത്. ഈ വര്‍ഷം രാജ്യത്ത് മികച്ച വില്‍പന പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കോഡ 2020 നവംബറില്‍ 1,056 കാറുകള്‍ ആണ് വിറ്റിരുന്നത്.

അതേസമയം, കമ്പനി ഈ വര്‍ഷം നവംബറില്‍ 2,300 ഓളം കുഷാഖുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. രാജ്യത്തെ വാഹന വിപണിയുടെ ഗതിനിര്‍ണ്ണയിക്കുന്ന ഒരു മിഡ്-സൈസ് എസ് യു വിയാണ് സ്‌കോഡ ബ്രാന്‍ഡില്‍ നിന്നുമുള്ള കുഷാഖ്.

അടുത്തിടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച സ്‌കോഡ ഇപ്പോള്‍ 100-ല്‍ അധികം നഗരങ്ങളിലായി 175-ല്‍ അധികം ഇടങ്ങളില്‍ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നു. കുഷാഖിന്റെ അവതരണത്തോടെ സ്‌കോഡ സ്വീകരിച്ചിരിക്കുന്ന ഇന്ത്യ 2.0 തന്ത്രത്തോടുകൂടി രാജ്യത്ത് ബ്രാന്‍ഡിന്റെ സാന്നിദ്ധ്യം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ സ്‌കോഡ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് കമ്പനി ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. നിലവിലെ ഉപഭോക്താക്കള്‍ക്കായി ഡീലര്‍ഷിപ്പുകളില്‍ പ്രത്യേക സേവന ഓഫറുകള്‍ കമ്പനികള്‍ നടപ്പിലാക്കി വരുന്നു.

skoda auto india