പുതിയ സ്കോഡ കോഡിയാക്കിന്റെ ഉൽപ്പാദനം തുടങ്ങി

മുംബൈ: പുതിയ കോഡിയാക്കിന്റെ ഉൽപാദനം സ്കോഡയുടെ ഔറംഗാബാദിലെ ഫാക്റ്ററിയിൽ ആരംഭിച്ചു. കുഷാഖിന് പിന്നാലെ സ്കോഡ ഇന്ത്യ ഈ വർഷം അവതരിപ്പിക്കുന്ന രണ്ടാമത്ത എസ് യു വി യാണ് പുതിയ കോഡിയാക്. ഇന്ത്യയിലും ഇതര രാജ്യങ്ങളിലും 2017 ൽ വിപണിയിലെത്തിച്ച കോഡിയാക്കിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ ഫീച്ചറുകൾ, പുതിയ ലുക്ക്, കരുത്തേറിയതും, അതേ സമയം കാര്യക്ഷമവുമായ എഞ്ചിൻ എന്നിവ ചെക്ക് കാർ നിർമ്മാതാക്കളുടെ പ്രഥമ ആഗോള എസ് യുവിയ്ക്ക് മിഴിവേകി.

New Update

"കരുത്ത് സുന്ദരവുമാകണം" എന്ന കാഴ്ചപ്പാടോടെ അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് പുതിയ കോഡിയാക് വരുന്നതെന്ന് സ്കോഡ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ സാക് ഹോളിസ് പറഞ്ഞു. കരുത്തേറിയതെങ്കിലും കാര്യക്ഷമമായ ടി എസ് ഐ എഞ്ചിനാണ് പുതു തലമുറ സാങ്കേതിക വിദ്യയിൽ ലഭ്യമാക്കിയിരിക്കുന്നത്. സവിശേഷമായ രൂപകൽപനയും എടുത്തു പറയേണ്ടതാണ്.

ഇന്ത്യൻ എസ് യു വി വിപണിയിൽ കരുത്താർജിക്കാനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ കോഡിയാക്കിന്റെ വരവെന്ന് സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റർ ഗുരുപ്രസാദ് ബൊപ്പാര പറഞ്ഞു. നഗരങ്ങളിലെ യാത്രക്കും വാരാന്ത്യ വിനോദ സഞ്ചാരത്തിനുമായി വലുതും ആഢംബര സൗകര്യത്തോടു കൂടിയതുമായ എസ് യു വി ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് കോഡിയാക്കെന്ന് ഗുരുപ്രതാപ് അഭിപ്രായപ്പെട്ടു. പുതിയ കാർ സ്വന്തമാക്കാനായി ഇപ്പോൾ തന്നെ തൊട്ടടുത്ത ഷോറൂമിലോ സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് വെബ്സൈറ്റിലോ ബുക്ക് ചെയ്യാവുന്നതാണ്.

skoda kodiaq