സ്കോഡ റാപിഡ് മാറ്റ് എഡിഷൻ വിപണിയിൽ; 400 യൂണിറ്റ് വില്പനയ്ക്ക്, ആകർഷണങ്ങളേറെ

വാഹന വിപണിയിൽ എന്നും പുതുമ നല്കാൻ ആഗ്രഹിക്കുന്നവരാണ് ചെക്ക് വാഹനനിർമ്മാതാക്കളായ സ്‌കോഡ. ഇപ്പോഴിതാ കാറുകളിൽ മാറ്റ് ഫിനിഷിങ് ഇഷ്ടപ്പെടുന്നവർക്കായി റാപിഡ് മാറ്റ് എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് സ്കോഡ. മാന്വൽ ഗിയർബോക്‌സുള്ള പതിപ്പിന് 11.99 ലക്ഷവും, ഓട്ടോമാറ്റിക് പതിപ്പിന് 13.49 ലക്ഷവുമാണ് എക്‌സ്-ഷോറൂം വില. ലിമിറ്റഡ് എഡിഷനായതിനാൽ വെറും 400 യൂണിറ്റ് മാത്രമാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 110 എച്ച്പി പവറും 172 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടിഎസ്ഐ ടർബോ-പെട്രോൾ എൻജിനാണ് റാപിഡ് മാറ്റ് എഡിഷനിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

New Update
സ്കോഡ റാപിഡ് മാറ്റ് എഡിഷൻ വിപണിയിൽ; 400 യൂണിറ്റ് വില്പനയ്ക്ക്, ആകർഷണങ്ങളേറെ

വാഹന വിപണിയിൽ എന്നും പുതുമ നല്കാൻ ആഗ്രഹിക്കുന്നവരാണ് ചെക്ക് വാഹനനിർമ്മാതാക്കളായ സ്‌കോഡ. ഇപ്പോഴിതാ കാറുകളിൽ മാറ്റ് ഫിനിഷിങ് ഇഷ്ടപ്പെടുന്നവർക്കായി റാപിഡ് മാറ്റ് എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് സ്കോഡ.

മാന്വൽ ഗിയർബോക്‌സുള്ള പതിപ്പിന് 11.99 ലക്ഷവും, ഓട്ടോമാറ്റിക് പതിപ്പിന് 13.49 ലക്ഷവുമാണ് എക്‌സ്-ഷോറൂം വില. ലിമിറ്റഡ് എഡിഷനായതിനാൽ വെറും 400 യൂണിറ്റ് മാത്രമാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

110 എച്ച്പി പവറും 172 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടിഎസ്ഐ ടർബോ-പെട്രോൾ എൻജിനാണ് റാപിഡ് മാറ്റ് എഡിഷനിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. ഇന്റീരിയർ ആകർഷകമാക്കാൻ ഡ്യുവൽ-ടോൺ ടെല്ലൂർ ഗ്രേ ഇന്റീരിയർ ബ്ലാക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററിയും അൽകന്റാര ഇൻസെർട്ടുകളുമാണ് നൽകിയിരിക്കുന്നത്.

ലിറ്റി പെർഫോമൻസ് ബൾബുകൾ റാപിഡ് മാറ്റ് എഡിഷനിൽ ഉപയോഗിച്ചതായി സ്കോഡ അവകാശപ്പെടുന്നു. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ-വ്യൂ പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ക്രൂസ് കൺട്രോൾ, റിയർ വ്യൂ മിററിനുള്ളിൽ ഓട്ടോ-ഡിമ്മിംഗ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന്റെ പ്രത്യേകതകളാണ്.

skoda rapid matte launched