/kalakaumudi/media/post_banners/583973e9c1c6d3f0026550976b212c967b8d6a62a17af7da4092c0ed78465381.jpg)
റാപ്പിഡ് സെഡാന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സ്‌കോഡ ഇന്ത്യയില്‍ പുറത്തിറക്കി. 6.99 ലക്ഷം രൂപയാണ് പുതിയ സ്‌കോഡ റാപ്പിഡ് റൈഡറിന്റെ എക്സ്-ഷോറൂം വില. നിരവധി കോസ്മെറ്റിക്ക് പരിഷ്‌കാരങ്ങളോടും ഫീച്ചറുകളോടും കൂടെയാണ് പുതിയ ലിമിറ്റഡ് എഡിഷന്റെ വരവ്. ക്യാന്റി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാവുന്നത്. മുമ്പില്‍ കറുത്ത നിറത്തിലുള്ള ഗ്രില്ല്, കറുത്ത ബി പില്ലറും സൈഡ് ഫോയിലുകളും, പിന്നിലെ ഡിക്കിയുടെ അറ്റത്തിനും കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. പുതിയ റാപ്പിഡ് റൈഡര്‍ സെഡാനിന്റെ അകത്തളം എബണി-സാന്‍ഡ് ഇരട്ട ടോണിലാണ്. ഐവറി നിറത്തിലുള്ള സീറ്റ് അപ്ഹോള്‍സ്റ്ററിയാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ സ്‌കഫ് പ്ലേറ്റുകളിലും റാപ്പിഡ് എന്ന പേര് കൊത്തി വയ്ച്ചിരിക്കുന്നു. ഇവയാണ് വാഹനത്തിലെ പ്രധാന കോസ്മെറ്റിക്ക് പരിഷ്‌കാരങ്ങള്‍. ഇവയ്ക്കു പുറമേ നിരവധി ഫീച്ചറുകളും റാപ്പിഡ് റൈഡര്‍ പ്രധാനം ചെയ്യുന്നു. ഇരട്ട എയര്‍ബാഗുകളാണ് വാഹനത്തില്‍, ആന്റി ഗ്ലെയര്‍ കഞഢങ, ഉയരം ക്രമീകരിക്കാവുന്ന മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റ്, റഫ് റോഡ് പാക്കേജ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, ഫ്ളോട്ടിങ് കോഡ് സിസ്റ്റം, പിന്‍ ഗ്ലാസില്‍ ഡീഫോഗര്‍ എന്നിവയാണ് എടുത്ത് പറയേണ്ടവ. ഇന്ത്യന്‍ വിപണിയില്‍ ഇസെഗ്മെന്റ് സെഡാന്‍ വിഭാഗത്തിലാണ് സ്‌കോഡ റാപ്പിഡ് റൈഡര്‍ മത്സരിക്കുന്നത്. ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ണ, ടൊയോട്ട യാരിസ്, ഫോക്സ്വാഗണ്‍ വെന്റോ എന്നിവയാണ് റാപ്പിഡ് റൈഡറിന്റെ എതിരാളികള്‍. ഇവയില്‍ എല്ലാം തന്നെ വച്ച് ഓടിക്കാന്‍ രസമേറിയ കാറുകളില്‍ ഒന്ന് റാപ്പിഡാണ്. യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് സ്‌കോഡ റാപ്പിഡ് റൈഡര്‍ എത്തുന്നത്. 1.6 ലിറ്റര്‍ ങജശ പെട്രോള്‍ യൂണിറ്റാണ് വാഹനത്തില്‍. 105 യവു കരുത്തും 153 ചാ ീേൃൂൗല ഉം പരമാവധി സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ്. ആറു വര്‍ഷത്തേക്ക് വാഹനത്തിന് എല്ലാവിധ പരിപാലനവും നല്കുന്ന നിര്‍മ്മാതാക്കളുടെ സ്‌കോഡ ഷീല്‍ഡ് പ്ലസ്സ് പാക്കേജും പുതിയ റാപ്പിഡിന് ലഭിക്കും. 24 മണിക്കൂറും റോഡ് അസിസ്റ്റ്ന്‍സും ഈ സേവനത്തോടൊപ്പം ലഭിക്കും.