സ്‌കോഡ സ്ലാവിയ: ഇന്ത്യ 2.0 പ്രോജക്ടിലെ രണ്ടാമത്തെ സ്‌കോഡ മോഡൽ നിരത്തിലിറങ്ങുന്നു

കൊച്ചി: സ്ലാവിയ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യ 2.0 പ്രോജക്റ്റിലെ അടുത്ത ഘട്ടത്തിന് സ്കോഡ ഓട്ടോ തുടക്കം കുറിക്കുന്നു. ഇടത്തരം എസ്‌യുവി കുശാക്കിന്റെ വിജയകരമായ അവതരണത്തെ തുടർന്ന്, ചെക്ക് കാർ നിർമ്മാതാക്കളുടെ രണ്ടാമത്തെ ഇന്ത്യൻ നിർദ്ദിഷ്ട മോഡലാണ് ഈ ബ്രാൻഡ്-ന്യൂ സെഡാൻ. സ്ലാവിയയുടെ നിർമ്മാണത്തിൻറെ 95% വരെ പ്രാദേശികമായാണ് നടപ്പാക്കുന്നത്. ഈ സെഡാൻ ഇന്ത്യയ്‌ക്കായി സ്‌കോഡ ഓട്ടോ പ്രത്യേകമായി സ്വീകരിച്ച MQB വേരിയന്റ് ആയ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

New Update

അതിനാൽ തന്നെ ഇത് സമഗ്രമായ സുരക്ഷാ സവിശേഷതകളും വിപുലമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു. സ്ലാവിയക്ക് ലഭ്യമാക്കിയിരിക്കുന്ന ടിഎസ്‍ഐ എഞ്ചിനുകളുടെ പവർ ഔട്ട്പുട്ട് യഥാക്രമം 85 kW (115 PS)* ഉം 110 kW (150 PS)* ഉം ആണ്. മറ്റ് സ്കോഡകളെ പോലെ, ഈ മോഡലും ഒരു വൈകാരികമായ രൂപകൽപ്പനയാണ്. അതിന്റെ പേര് കാർ നിർമ്മാതാവിന്റെ ആരംഭത്തോടുള്ള ആദരവും ഇന്ത്യൻ വിപണിയിലെ ഒരു പുതിയ യുഗത്തിന്റെ പ്രതീകവുമാണ്.

മനോഹരമായ ലൈനുകളും സ്കോഡയുടെ സുസ്ഥിരമായ വൈകാരികമായ രൂപകൽപനാ ഭാഷയും പ്രദർശിപ്പിക്കുന്ന സ്ലാവിയ, സെഡാനുകൾക്ക് ഒരു പുതിയ സവിശേഷതകൾ സൃഷ്ടിക്കുന്നു. അതിന്റെ 1,752 എംഎം വീതി, സ്ലാവിയയെ സെഗ്‌മെന്റിലെ ഏറ്റവും വിശാലമായ വാഹനമാക്കുന്നു, കൂടാതെ അഞ്ച് ആളുകൾക്ക് സുഖമായിരിക്കാൻ വിശാലമായ ഇടം സാധ്യമാക്കുന്നു. വലിയ 521 ലിറ്റർ ബൂട്ട് കപ്പാസിറ്റിയാണിതിനുള്ളത്.

മുൻവശത്തെ ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും നൂതന എൽഇഡി സാങ്കേതികവിദ്യയിൽ ലഭ്യമാണ്, ഒപ്പം സ്‌കോഡ-ടിപ്പിക്കൽ ക്രിസ്റ്റലിൻ വിശദാംശങ്ങളുടെ സവിശേഷതകളും. ക്രോം പ്ലേറ്റഡ് ഡിസൈൻ ഫീച്ചറുകൾ, ടു-ടോൺ അലോയ് വീലുകൾ, എക്സ്ക്ലൂസീവ് സ്കോഡ ബാഡ്ജ് എന്നിവയെല്ലാം സ്ലാവിയയുടെ ഉയർന്ന നിലവാരമുള്ള അനുഭവം കൂട്ടിചേർക്കുന്നു. പുതിയ മെറ്റാലിക് ക്രിസ്റ്റൽ ബ്ലൂ, ടൊർണാഡോ റെഡ് പെയിന്റ് വർക്ക് എന്നിവ ഇന്ത്യൻ വിപണിയിൽ സ്‌കോഡയ്ക്ക് മാത്രമുള്ളതാണ്.

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ മോഡുലാർ ട്രാൻസ്‌വേർസ് മാട്രിക്‌സിന്റെ ഒരു വകഭേദമായ MQB-A0-IN ആണ് പുതിയ സ്‌കോഡ മോഡലുകൾക്ക് സാങ്കേതിക അടിത്തറ നൽകുന്നത്. സ്‌കോഡ ഓട്ടോ ഈ പ്ലാറ്റ്‌ഫോം ഇന്ത്യൻ വിപണിക്ക് വേണ്ടി പ്രത്യേകമായി സ്വീകരിച്ചിരിക്കുന്നതാണ്. കൂടാതെ ഇത് രാജ്യത്തിന്റെ പുതിയ, കർശനമായ സുരക്ഷ, എമിഷൻ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നു. 2019-ന്റെ തുടക്കത്തിൽ പൂനെയിലെ ടെക്‌നോളജി സെന്ററിൽ പ്രവർത്തനം ആരംഭിച്ച ടെക്നോളജി സെൻററിലാണ് ചെക്ക് റിപ്പബ്ലിക്കിലെ സഹപ്രവർത്തകരുടെ അടുത്ത സഹകരണത്തോടെ ഭൂരിഭാഗം വികസന പ്രവർത്തനങ്ങളും നടക്കുന്നത്.

ഓൺ-സൈറ്റ് ടീമിന്റെ വൈദഗ്ധ്യവും പ്രാദേശിക മുൻഗണനകളെക്കുറിച്ചുള്ള ധാരണയും അർത്ഥമാക്കുന്നത് മാറുന്ന ആവശ്യങ്ങളോട് വേഗത്തിലും വഴക്കമുള്ള രീതിയിലും പ്രതികരിക്കാൻ സ്കോഡയ്ക്ക് കഴിയുംഎന്നുതന്നെയാണ്. സ്കോഡ ഓട്ടോയുടെ ഇന്ത്യയിലെ വാഹന നിർമ്മാണത്തിന് 95% വരെ പ്രാദേശികവൽക്കരണത്തിൽ ഊന്നിയാണ് നടപ്പിലാക്കുന്നത്. കാർ നിർമ്മാതാക്കൾ പൂനെ പ്ലാന്റിൽ സ്ഥാപിച്ച പുതിയ എംക്യൂബി പ്രൊഡക്ഷൻ ലൈൻ വഴി ഇത് നേടാനാകും. ഇന്ത്യയിൽ നിർമിക്കുന്ന ഈ മോഡലുകൾ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.

skoda slavia