'ഗോസ്റ്റി'നെ സ്വന്തമാക്കി സോഹന്‍ റോയി; കരുത്തനാണ് ഈ പ്രേതം!

By Web Desk.06 08 2022

imran-azhar

 

 

റോള്‍സ് റോയിസിന്റെ ആഡംബര വാഹനമായ ഗോസ്റ്റ് സ്വന്തമാക്കി നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയി. കേരളത്തിലെ യാത്രകള്‍ക്കായാണ് അദ്ദേഹം ഗോസ്റ്റ് വാങ്ങിയത്.

 

രണ്ടാമത്തെ റോള്‍സ് റോയിസ് മോഡലാണ് ഇപ്പോള്‍ അദ്ദേഹം സ്വന്തമാക്കിയത്. നേരത്തെ ദുബായിയിലെ യാത്രകള്‍ക്കായി റോള്‍സ് റോയിസിന്റെ എസ്.യു.വി. മോഡലായ കള്ളിനന്‍ അദ്ദേഹം വാങ്ങിയിരുന്നു.

 

കൊച്ചിയിലെ സെക്കന്റ് ഹാന്‍ഡ് പ്രീമിയം കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മന്‍ മോട്ടോഴ്സില്‍ നിന്നാണ് സോഹന്‍ റോയി തന്റെ രണ്ടാം റോള്‍സ് റോയിസ് സ്വന്തമാക്കിയത്.

 

ആഡംബര സംവിധാനങ്ങളില്‍ മുന്നിലാണ് റോള്‍സ് റോയിസ് ഗോസ്റ്റ്. ഒപ്പം കരുത്തിലും ഏറെ കേമനാണ്. 6.6 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് റോള്‍സ് റോയിസ് ഗോസ്റ്റിന്റെ കരുത്ത്. ഈ എന്‍ജിന്‍ 563 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 4.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന് ആറ് കോടി രൂപയിലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

 

റോള്‍സ് റോയിസ് വാഹനനിരയിലെ ആദ്യ എസ്.യു.വിയുമാണ് കള്ളിനന്‍. മികച്ച കരുത്ത് തന്നെയാണ് ഈ വാഹനത്തിന്റെയും മുഖമുദ്ര. 6.75 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് കള്ളിനന്റെ കരുത്ത്.

 

ത് 571 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമേകും. ഫോര്‍ വീല്‍ സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

 

 

 

 

 

OTHER SECTIONS