വെന്റോ സ്പോര്‍ട് എഡിഷന്‍ ഫോക്സ്വാഗണ്‍ വിപണിയിൽ എത്താൻ ഒരുങ്ങി .....

By BINDU PP .05 Mar, 2018

imran-azhar

 

 

 

വെന്റോ സ്പോര്‍ട് എഡിഷന്‍ ഫോക്സ്വാഗണ്‍ വിപണിയിൽ ഒരുങ്ങിക്കഴിഞ്ഞു . വാഹനപ്രേമികൾ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. 12.62 ലക്ഷം രൂപ മുതലാണ് വെന്റോയുടെ ഹൈലൈന്‍ പ്ലസ് പെട്രോള്‍ വേരിയന്റിന്റെ വില. ഡീസല്‍ പതിപ്പിന് 13.87 ലക്ഷം രൂപ മുതലുമാണ് വില.കാര്‍ബണ്‍ ഫിനിഷ് മിററുകള്‍, തിളങ്ങുന്ന ബ്ലാക് റൂഫ് റാപ്പ്, 16 ഇഞ്ച് പോര്‍ട്ടാഗൊ അലോയ് വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്പോര്‍ട് എഡിഷന്റെ പ്രധാന പ്രത്യേകതകള്‍. വെന്റോ അണിനിരക്കുന്ന 1.2 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനിലാണ് വെന്റോ സ്പോര്‍ട് എഡിഷന്‍ എത്തുന്നത്.103 bhp കരുത്തും 174 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഒരുങ്ങുന്നത്. 1.6 ലിറ്റര്‍ എംപിഐ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിനുകളും വെന്റോയില്‍ ലഭ്യമാണ്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണുള്ളത്.

OTHER SECTIONS