സണ്ണി ലിയോണ്‍ അത്യാഢംബര കാര്‍ സ്വന്തമാക്കി

By praveen prasannan.11 Oct, 2017

imran-azhar

സണ്ണി ലിയോണ്‍ നീലച്ചിത്ര നടിയെന്ന നിലയിലാണ് അറിയപ്പെട്ട് തുടങ്ങിയതെങ്കിലും ഇന്ന് ബോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരില്‍ ഒരാളാണ്. ഇപ്പോഴത്തെ വാര്‍ത്ത ലോകത്ത് തന്നെ 450 എണ്ണം മാത്രം നിര്‍മ്മിക്കുന്ന കാര്‍ മസരാറ്റി ഗിബ്ളി നെരിസ്മോ ലിമിറ്റഡ് എഡിഷന്‍ താരം സ്വന്തമാക്കിയിരിക്കുകയാണ്.

ആഡംബര കാര്‍ സ്വന്തമാക്കിയ വിവരം സണ്ണി ലിയോണ്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. നേരത്തേ സണ്ണി ലിയോണിന് ഭര്‍ത്താവ് ഒരു മസരാറ്റി സമ്മാനിച്ചിരുന്നു.

ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ മസരാറ്റിയുടെ സെഡാനായ ഗീബ്ളിയുടെ ലിമിറ്റഡ് എഡിഷനാണ് നെരിസ്മോ. മൂന്ന് ലിറ്റര്‍ ആറ് സിലിണ്ടര്‍ (വി 6) ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനാണ് നെരിസ്മോയില്‍ ഉപയോഗിക്കുന്നത്. നിലവില്‍ അമേരിക്കയിലും കാനഡയിലും മാത്രമാണ് മസരാറ്റി ഗിബ്ളി നെരിസ്മോ ലിമിറ്റഡ് എഡിഷന്‍ വില്‍പ്പനയ്ക്കുള്ളത്. മസരാറ്റി ഗിബ്ളി മാത്രമേ ഇന്ത്യയില്‍ വില്‍ല്‍ക്കുന്നുള്ളൂ.

ഗീബ്ളി, ഗീബ്ളി എസ്, ഗീബ്ളി എസ് ക്യു 4 തുടങ്ങിയ വകഭേദങ്ങളില്‍ നെരിസ്മോ എഡിഷന്‍ ലഭ്യമാണ്. ഗീബ്ളിക്ക് 345 ബി എച്ച് പി കരുത്തും ഗീബ്ളി എസിനും ഗീബ്ളി എക്സ് ക്യു 4ന് 404 ബി എച്ച് പിയുമാണ് കരുത്ത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 4.7 സെക്കന്‍ഡുകള്‍ മാത്രം മതി. കൂടിയ വേഗം 280 കിലോമീറ്ററാണ്. ഇന്ത്യയില്‍ മസരാറ്റി ഗിബ്ളിയുടെ വില ഏകദേശം 1.06 കോടി രൂപയാണ്.

OTHER SECTIONS