/kalakaumudi/media/post_banners/8177f2d38016d67657e2f501741354d3d3184c0ac20bb39afdfe399bd8fb7624.jpg)
ആക്സസിന്റെ സ്പെഷ്യല്‍ എഡിഷന്‍ എസ്ഇ പതിപ്പ് സുസുക്കി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 61,788 രൂപയാണ് പുതിയ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ എക്സ്-ഷോറൂം വില. വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഡിസ്‌ക്ക് ബ്രേക്ക് വകഭേദത്തില്‍ മാത്രമാണ് പുതിയ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് ഇറങ്ങുന്നത്. വിലയില്‍ നിലവിലുള്ളതിനേക്കാള്‍ 1600 രൂപ മാത്രമാണ് സ്പെഷ്യല്‍ പതിപ്പിന് കൂടുന്നത്.
നിരവധി കോസ്മെറ്റിക്ക് പരിഷ്‌കാരങ്ങളോടെയാണ് സ്പെഷ്യല്‍ എഡിഷന്റെ വരവ്. അതോടെപ്പം കൂടുതല്‍ ഫീച്ചറുകളും വാഹനത്തിലുണ്ട്. വട്ടാകൃതിയിലുള്ള ക്രോം മിററുകള്‍, ക്രോം പ്ലേറ്റഡ് ഫിനിഷ് ലുക്ക്, പരിഷ്‌കരിച്ച ബോഡി വര്‍ക്ക്, കറുത്ത നിറത്തിലുള്ള അലോയി വീലുകള്‍, ബീജ് നിറത്തിലുള്ള ലെതര്‍ സീറ്റുകള്‍ എന്നിവയ്ക്കു പുറമേ പുതിയ മെറ്റാലിക്ക് മാറ്റ് ബോര്‍ഡെയോക്ക്സ് എന്ന നിറവും സ്പെഷ്യല്‍ എഡിഷന് നിര്‍മ്മാതാക്കള്‍ നല്‍കുന്നു.
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി ഡിസി സോക്കറ്റ് അടിസ്ഥാനമായി വാഹനത്തില്‍ വരുന്നുണ്ട്, അതോടൊപ്പം വലുപ്പമേറിയ സീറ്റുകള്‍, കൂടുതല്‍ മികച്ച റൈഡിംഗ് അനുഭവം നല്‍കുന്നതിനായി വിപുലീകരിച്ച ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ മീറ്റര്‍, സീറ്റിനടിയില്‍ വലിയ സ്റ്റോറേജ് സ്പെയിസ്, സ്‌റ്റൈലിഷ് എഎച്ച്ഒ ഹെഡ്ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിന്റെ മറ്റ് ഫീച്ചറുകള്‍.
ശ്രേണിയില്‍ ഏറ്റവും ജനപ്രചാരമുള്ളതും വിറ്റുവരവുള്ളതുമായ സ്‌കൂട്ടറാണ് ആക്സസ് 125. അതിനാല്‍ വാഹനത്തിന്റെ ഉപഭോക്താക്കള്‍ വാഹനത്തിന് നല്‍കിയ സ്നേഹാദരങ്ങള്‍ ആഘോഷിക്കാനാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയതെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ദേവശിഷ് ഹന്ദ പറഞ്ഞു. സ്പെഷ്യല്‍ എഡിഷന്‍ വാഹനത്തില്‍ 124 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് വരുന്നത്. 7000 ആര്‍പിഎമ്മില്‍ 8.7 ബിഎച്ച്പി കരുത്തും 5000 ആര്‍പിഎമ്മില്‍ 10.2 ചാ ീേൃൂൗല ഉം സൃഷ്ടിക്കാന്‍ ഈ എന്‍ജിന് കഴിയും. സുസുക്കി ഇക്കോ പെര്‍ഫോമന്‍സ് ടെക്ക്നോളജി.
ഒറ്റ ടച്ചില്‍ സ്റ്റാര്‍ട്ടാവുന്ന വണ്‍ പുഷ് ഈസി സ്റ്റാര്‍ട്ട് സിസ്റ്റം, സെന്റ്രല്‍ ലോക്കിങ്, ഇന്‍ ബിള്‍ഡ് സെക്ക്യൂരിറ്റി സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്. പുതിയ നിറത്തിനു പുറമേ മെറ്റാലിക്ക് മാറ്റ് ബ്ലാക്ക്, മെറ്റാലിക്ക് സോണിക്ക് സില്‍വര്‍, പേള്‍ മിറാജ് വൈറ്റ് എന്നീ നിരങ്ങളിലും വാഹനം ലഭ്യമാണ്.