സുസുകി എസ് ക്രോസ് മാറ്റങ്ങളുമായി

By praveen prasannan.02 Jul, 2017

imran-azhar

മുംബയ്: സുസുകി എസ് ക്രോസ് മാറ്റങ്ങളോടെ എത്തുന്നു. ജപ്പാനില്‍ കഴിഞ്ഞ മാസം ഈ വാഹനം സുസുകി അവതരിപ്പിച്ചിരുന്നു.

ചൈനയിലും എസ് ക്രോസ് മാറ്റങ്ങളോടെ വിപണിയിലെത്തി. ഇതാണ് ഇന്ത്യയിലും എത്തുക.

ദീപാവലി ഉല്‍സവ സീസണില്‍ പുതു തലമുറ എസ് ക്രോസ് ഇന്ത്യയിലെത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എസ് ക്രോസിലെ മാറ്റങ്ങള്‍ പ്രധാനമായും പുറം മോടിയിലാണ്.

ക്രോം ആവരണത്തില്‍ പുതുക്കി പണിത മുന്‍ഭാഗത്തെ റേഡിയേറ്റര്‍ ഗ്രില്‍ ഗാംഭീര്യം നല്‍കുന്നു. എല്‍ ഇ ഡി ഹെഡ് ലാന്പ്, എല്‍ ഇ ഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ്, ബംബര്‍, പിന്‍ഭാഗത്തെ ബംബര്‍ എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്. 17 ഇഞ്ച് അലോയ് വീല്‍.

6000 ആര്‍ പി എമ്മില്‍ 115.3 ബി എച്ച് പി കരുത്തും 4400 ആര്‍ പി എമ്മില്‍ 151 എന്‍ എം ടൊര്‍ക്കുമേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 220 എന്‍ എം ടൊര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എഞ്ചിനിലും പുതിയ എസ് ക്രോസ് ലഭ്യമാകും.

6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, എസ് ഇസഡ് 4, എസ് ഇസഡ് ടി, എസ് ഇസഡ് 5 എന്നീ വകഭേദങ്ങളിലാണ് വാഹനം ലഭ്യമാകുക. ഏകദേശം 9.56 ലക്ഷം രൂപ മുതല്‍ 15.77 ലക്ഷം വരെയാകും ഇന്ത്യയില്‍ എസ് ക്രോസിന്‍റെ വില.