പുതിയ സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ

By anju.26 09 2018

imran-azhar

 

ദീപാവലി, നവരാത്രി ഉത്സവത്തോടു അനുബന്ധിച്ച് മാരുതി സ്വിഫ്റ്റിന്‍ പുതിയ ലിമിറ്റഡ് എഡിഷനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡല്‍ഹി എക്‌സ്‌ഷോറൂം 4.99 ലക്ഷം രൂപയ്ക്കാണ് സ്വിഫ്റ്റ് ഈ പ്രത്യേക പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ സൗകര്യങ്ങളും ഫീച്ചറുകളും ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്റെ വരവ്. ഇന്ത്യയില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ 10, ഫോര്‍ഡ് ഫിഗോ എന്നിവയുമായാണ് പ്രധാന മത്സരം.

 

ബ്ലാക്ക് നിറത്തിലുള്ള വീല്‍ കവറുകള്‍, സിങ്കിള്‍ DIN ഓഡിയോ സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിങ്, എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നിവയാണ് സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്റെ പ്രധാന സവിശേഷതകള്‍. മെക്കാനിക്കല്‍ സംബന്ധിച്ച മാറ്റങ്ങളൊന്നുമില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് കരുത്തേകുന്നത്.

 

83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമാണ് പെട്രോള്‍ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നത്. അതേസമയം ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്പിയും 190 എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. ഇരു എന്‍ജിനുകളിലും 5 സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്.

OTHER SECTIONS