സ്റ്റൈലിഷ് ലുക്കുമായി സുസുക്കി ജിംനി ഒരുങ്ങിക്കഴിഞ്ഞു

By Sooraj S.07 Jul, 2018

imran-azhar

 

 

ഇതുവരെ സുസുക്കി പുറത്തിറക്കിയിട്ടുള്ള മോഡലുകളിൽ നിന്നും വളരെ വ്യത്യസ്തമായ മോഡലാണ് ജിംനിയുടേത്. 0.66 ലിറ്റർ ടർബോ ചാർജ്ഡ് 3 സിലിണ്ടർ പെട്രോൾ എൻജിനാണ് ജിംനിയിൽ ഉപയോഗിച്ചിരിക്കുന്നത്. 64 bhp കരുത്താണ് ജിംനി നൽകുന്നത്. ജിംനിയോടൊപ്പം തന്നെ ജിംനി സിയറ എന്ന മോഡലും സുസുക്കി പുറത്തിറക്കി. ജിംനിയുടെ ഇന്റീരിയർ ഡിസൈനിങ്ങിലും സുസുക്കി പുതുമ കൊണ്ടുവന്നിട്ടുണ്ട്. ഓഫ് റോഡ് യാത്രയ്ക്കും സുഖപ്രദമായ വാഹനമാണ് ജിംനി. ഏകദേശം 9 ലക്ഷം രൂപയാണ് ജിംനിയുടെ പ്രാരംഭ വില. 19.0 kmpl മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിരവധി പുത്തൻ ഫീച്ചറുകളാണ് ജിംനിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 205 എംഎം ആണ് ജിംനിയുടെ ഗ്രൗണ്ട് ക്ലിയറൻസ്. വാഹന പ്രേമികളെ ആകർഷിക്കുന്ന മോഡലാണ് ജിംനിയുടേത്. ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം6 എയർ ബാഗുകളാണ് സുരക്ഷയ്ക്കായി നൽകിയിരിക്കുന്നത്.