മാറ്റത്തിനൊപ്പം ടാറ്റ; ഹാരിയറിൽ ക്രയോടെക് എൻജിൻ

By Sooraj S.09 10 2018

imran-azhar

 

 

മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന ടാറ്റ കാർ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു. ടാറ്റ മോട്ടോർസ് അവതരിപ്പിക്കാനൊരുങ്ങുന്ന ഏറ്റവും പുതിയ മോഡലാണ് ഹരിയർ. പുത്തൻ സാങ്കേതികവിദ്യകളുടെ കൂമ്പാരമാണ് ഹരിയർ. സ്പോർട്സ് യൂട്ടിലിറ്റി വാഹനമാണ് ഹരിയർ. മലിനീകരണം കുറയ്ക്കുന്ന ക്രയോടെക് എൻജിനാണ് ഹാരിയറിന് കരുത്ത് പകരുന്നത്. 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എൻജിനാണ് ഹാരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഹാരിയറില്‍ കമ്പനി നല്‍കുന്നത്. ക്രയോടെക് എൻജിൻ മികവുറ്റ ഡ്രൈവിംഗ് ക്ഷമത പ്രധാനം ചെയ്യുന്നു. വാഹനത്തിന്റെ ഡിസൈനിങ്ങിലും,ഇന്റീരിയർ ഡിസൈനിങ്ങിലും തകർപ്പൻ വ്യത്യസ്തതയാണ് കൊണ്ടുവന്നിരിക്കുന്നത്. ഏത് പ്രതികൂല സാഹചര്യങ്ങളിലും വാഹനം ഉപയോഗിക്കാൻ കഴിയുമെന്ന് ടാറ്റ മോട്ടോർസ് ഉറപ്പ് നൽകുന്നു.

OTHER SECTIONS