എച്ച്.ബി.എക്സ് മിനി നവംബറിൽ അവതരിപ്പിക്കും

ടാറ്റായുടെ അർബൻ കോംപാക്ട് എസ്.യു.വിയായ എച്ച്.ബി.എക്സ് മിനി നവംബറിൽ വിപണിയിൽ അവതരിപ്പിക്കും.

author-image
online desk
New Update
എച്ച്.ബി.എക്സ് മിനി നവംബറിൽ അവതരിപ്പിക്കും

ടാറ്റായുടെ അർബൻ കോംപാക്ട് എസ്.യു.വിയായ എച്ച്.ബി.എക്സ് മിനി നവംബറിൽ വിപണിയിൽ അവതരിപ്പിക്കും. എച്ച് 2 എക്സ് കോൺസപ്റ്റിന്റെ വികസിപ്പിച്ച പതിപ്പാണ് എച്ച്.ബി.എക്സ് മിനി. സ്പ്ലിറ്റ് ഹെഡ്‍ലാംപുകൾ, എൽഇഡി ഡേ ടൈം റണ്ണിങ് ലാംബ്, ഡ്യുവൽ ടോൺ ബമ്പർ, വലിയ സ്കിഡ് പ്ലേറ്റ്, ഓക്സിലറി ലാമ്പുകൾ തുടങ്ങിയവയാണ് എച്ച്.ബി.എക്സ് മിനിയുടെ സവിശേഷതകൾ. 86 ബിഎച്ച്പി കരുത്തും 113 എൻ.എം ടോർക്കും എൻജിൻ സൃഷ്ടിക്കും. മാരുതിയുടെ ഇഗ്നിസ്, മഹീന്ദ്ര കെയുവി 100 എന്നീ വാഹനങ്ങളാണ് എച്ച്.ബി.എക്സ് മിനിയുടെ പ്രധാന എതിരാളികൾ. ആൽഫാ പ്ലേറ്റ് ഫോമിൽ തന്നെയാണ് വാഹനം വിപണിയിലെത്തുക.

tata hbx mini suv