ടാറ്റയുടെ ലാന്‍ഡ് റോവര്‍ ഡിസ്കവറി വിപണിയില്‍

By praveen prasannan.30 Oct, 2017

imran-azhar

മുംബയ്: ടാറ്റയുടെ ജെ എല്‍ ആര്‍ ലാന്‍ഡ് റോവര്‍ ഡിസ്കവറി വിപണിയില്‍. പെട്രോള്‍ , ഡീസല്‍ വിഭാഗങ്ങളില്‍ പുറത്തിറങ്ങിയ വാഹനത്തിന് വില 71.38 ലക്ഷം രൂപ മുതല്‍ 82 ലക്ഷം രൂപ വരെയാണ്.

വാഹനത്തിന് ഏഴ് സീറ്റുകളാണുളളത്. ലാന്‍ഡ് റോവറിന്‍റെ ലൈറ്റ് വെയ്റ്റ് ഫുള്‍ സൈസ് എസ് യു വി ആര്‍ക്കിടെച്ചറിലാണ് രൂപ കല്‍പന. ഡിസ്കവറിയുടെ അഞ്ചാം തലമുറയാണ് ഇപ്പോഴത്തെ മോഡല്‍.

കഴിഞ്ഞ തലമുറകളെ അപേക്ഷിച്ച് 480 കിലോഗ്രാം ഭാരക്കുറവിലാണ് പുതിയ ഡിസ്കവറി എത്തുന്നത്. 3.0 ലിറ്റര്‍ വി 6 പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ലാന്‍ഡ് റോവര്‍ ഡിസ്കവറിയെ ലഭിക്കുക. 335 ബി എച്ച് പി കരുത്തും 450 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് 3.0 ലിറ്റര്‍ വി 6 പെട്രോള്‍ എഞ്ചിന്‍. 254 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. രണ്ട് വിഭാഗങ്ങളിലും എട്ട് സ്പീഡ് ആട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് ഉള്ളത്.

മണിക്കൂറില്‍ 209 കിലോമീറ്ററാണ് ഡീസല്‍ പതിപ്പിന്‍റെ പരമാവധി വേഗത. 8.1 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.

വി 6 പെട്രോള്‍ പതിപ്പ് 7.1 സെകന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 245 കിലോമീറ്ററാണ് ഡിസ്കവറി പെട്രോള്‍ മോഡലിന്‍റെ പരമാവധി വേഗത.

ഇന്‍ഫോടെയിന്‍മന്‍റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപിള്‍ കാര്‍പ്ളെയോട് കൂടിയ 10 ഇഞ്ച് ഇന്‍കണ്ട്രോള്‍ ടച്ച് പ്രോ, 14 സ്പീകര്‍ മെറിഡിയന്‍ ഡിജിറ്റല്‍ സറൌണ്ട് സിസ്റ്റം എന്നിവയും പുത്തന്‍ വാഹനത്തിലുണ്ട്.

OTHER SECTIONS