വില കൂട്ടാന്‍ ഒരുങ്ങി ടാറ്റാ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു.

author-image
anu
New Update
വില കൂട്ടാന്‍ ഒരുങ്ങി ടാറ്റാ മോട്ടോഴ്‌സ്

 

കൊച്ചി: ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഏപ്രില്‍ മുതല്‍ രണ്ട് ശതമാനമായിരിക്കും വര്‍ധിപ്പിക്കുക. അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റം മൂലമാണ് ഉത്പാദന ചെലവിലെ വര്‍ദ്ധനയുടെ ഭാരം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് വക്താവ് പറഞ്ഞു. ഇതോടെ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില വ്യാഴാഴ്ച മൂന്ന് ശതമാനം ഉയര്‍ന്ന് 1,047 രൂപയിലെത്തി.

ഈ വര്‍ഷം ജനുവരി ഒന്നിന് എല്ലാ വാണിജ്യ വാഹനങ്ങളുടെയും വില ടാറ്റ മോട്ടോഴ്‌സ് മൂന്ന് ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. കൊവിഡ് രോഗവ്യാപനത്തിന് ശേഷം കമ്പനികള്‍ നിരവധി തവണ വില വര്‍ദ്ധിപ്പിച്ചെങ്കിലും രാജ്യത്തെ വാഹന വില്പന പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്.

automobile Tata Motors increase rate