/kalakaumudi/media/post_banners/3125324f15f4089951d4e708cd5c783aac39096a4f071704c69c1118df66550e.png)
വാഹനപ്രേമികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ വാഹനനിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. നിരത്തുകൾ കീഴടക്കാൻ പുത്തൻ തേരാളിയെ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ. മിനി എസ്.യു.വി വിഭാഗത്തിൽ നിരവധി സവിശേഷതകളോടെ നാല് വേരിയന്‍റുകളിലാണ് പഞ്ച് അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റ പഞ്ച് 20ന് വിപണിയിലെത്തും. ബുക്കിങ് ആരംഭിച്ചു.
21000 രൂപ നൽകി ബുക്ക് ചെയ്യാം. അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. H2X കൺസെപ്റ്റ്, ബീഫി ഫ്രണ്ട് എൻഡ്, മസ്കുലർ വീൽ ആർച്ചുകൾ തുടങ്ങിയവ വാഹനത്തെ ആദ്യ കാഴ്ചയിൽ തന്നെ ആകർഷകമാക്കുന്നു. ഇഗ്നിസ്, ബലേനോ, ഹ്യുണ്ടായ് i20 തുടങ്ങിയ വാഹനങ്ങളാണ് പഞ്ചിന്റെ എതിരാളികൾ.
പഞ്ചിന്റെ എഞ്ചിൻ
ടാറ്റ പഞ്ചിന് ടർബോ ചാർജ്ഡ് എഞ്ചിൻ ഇല്ല എന്നത് ന്യൂനതയാണ്. എന്നാൽ ആൾട്രോസിന് നൽകിയതുപോലെ പിന്നീട് ടർബോ ചാർജ്ഡ് വേരിയന്‍റ് അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമേ ലഭിക്കുകയുള്ളൂ. (ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ കാണുന്നത് പോലെ). എഞ്ചിൻ ഒരു എഎംടി ഗിയർബോക്സിലാണ് വരുന്നത്, ഉയർന്ന ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഗിയർബോക്സ് പ്രവർത്തിക്കാൻ സഹായിക്കുന്നതിന് ഇപ്പോൾ ആൾട്ടിറ്റ്യൂഡ് മോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ടാറ്റ പഞ്ച് പ്യുവർ, ടാറ്റ പഞ്ച് അഡ്വഞ്ചർ, ടാറ്റ പഞ്ച് അക്കംപ്ലീഷ്, ടാറ്റ പഞ്ച് ക്രിയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് 187 എംഎം ഗ്രൗണ്ട് ക്ലിയറൻസും 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലും ഉണ്ട്. ടാറ്റാ പഞ്ച് ആൾട്രോസിനെ പോലെ 90 ഡിഗ്രി തുറക്കുന്ന ഡോറും 366 ലിറ്റർ ബൂട്ട് സ്പേസും ഉണ്ട്.
ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള ABS, വിഭാഗത്തിൽ ആദ്യം ബ്രേക്ക് കൺട്രോൾ എന്നിവയാണ് പഞ്ചിന് സുരക്ഷ ഒരുക്കുന്നത്. ഓഫ്‌റോഡിംഗ് ട്രാക്കുകളിൽ എളുപ്പത്തിൽ ഡ്രൈവ് ചെയ്യുന്നതിന് 4WD ട്രാക്ഷൻ പ്രോ മോഡും വാഹനത്തിനുണ്ട് ഉണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
