സവിശേഷതകളേറെ, വരുന്നു ടിയാഗോ നിരയിലെ രണ്ടാമൻ

കെട്ടിലും മട്ടിലും തലയെടുപ്പോടെ വരുന്നു ടാറ്റ ടിയാഗോയുടെ രണ്ടാമൻ. ടിയാഗോയുടെ രണ്ടാം മോഡലായ XT വേരിയന്റിൽ കൂടുതൽ പുത്തൻ ഫീച്ചറുകൾ നൽകി നിരത്തിലിറക്കാനാണ് ടാറ്റയുടെ നീക്കം. XT വേരിയന്റിൽ ഫോളോ മീ ഹോം ഹെഡ്‌ലാമ്പ്, 14 ഇഞ്ച് സ്റ്റീല്‍ വീല്‍ വിത്ത് വീല്‍ കവര്‍, ബോഡി കളര്‍ റിയര്‍വ്യു മിററും ഡോര്‍ ഹാന്‍ഡിലും, ഇന്റിക്കേറ്റര്‍ നല്‍കിയുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മിറര്‍, റിയര്‍ പാര്‍ക്കിങ്ങ് അസിസ്റ്റന്‍സ് വിത്ത് ഡിസ്‌പ്ലേ, സെന്റര്‍ ലോക്കിങ്ങ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്നിലും പിന്നിലും പവര്‍ വിന്‍ഡോ തുടങ്ങി നിരവധി ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

author-image
Sooraj Surendran
New Update
സവിശേഷതകളേറെ, വരുന്നു ടിയാഗോ നിരയിലെ രണ്ടാമൻ

കെട്ടിലും മട്ടിലും തലയെടുപ്പോടെ വരുന്നു ടാറ്റ ടിയാഗോയുടെ രണ്ടാമൻ. ടിയാഗോയുടെ രണ്ടാം മോഡലായ XT വേരിയന്റിൽ കൂടുതൽ പുത്തൻ ഫീച്ചറുകൾ നൽകി നിരത്തിലിറക്കാനാണ് ടാറ്റയുടെ നീക്കം. XT വേരിയന്റിൽ ഫോളോ മീ ഹോം ഹെഡ്‌ലാമ്പ്, 14 ഇഞ്ച് സ്റ്റീല്‍ വീല്‍ വിത്ത് വീല്‍ കവര്‍, ബോഡി കളര്‍ റിയര്‍വ്യു മിററും ഡോര്‍ ഹാന്‍ഡിലും, ഇന്റിക്കേറ്റര്‍ നല്‍കിയുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മിറര്‍, റിയര്‍ പാര്‍ക്കിങ്ങ് അസിസ്റ്റന്‍സ് വിത്ത് ഡിസ്‌പ്ലേ, സെന്റര്‍ ലോക്കിങ്ങ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്നിലും പിന്നിലും പവര്‍ വിന്‍ഡോ തുടങ്ങി നിരവധി ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. XZ, XZ+ എന്നീ വേരിയന്റുകളിൽ മാത്രം നൽകിയിരുന്ന സ്റ്റിയറിങ്ങ് മൗണ്ടഡ് ഓഡിയോ ആന്‍ഡ് ഫോണ്‍ കണ്‍ട്രോള്‍ സംവിധാനം XT വേരിയന്റിലും ഉൾപ്പെടുത്തിയിരിക്കുകയാണ്. പുത്തൻ ടിയാഗോ അടുത്ത മാസം നിരത്തിലിറങ്ങാനാണ് സാധ്യത.

tata tiago xt