ഇന്ത്യയില്‍ നികുതി ഇളവിന് പകരം നിക്ഷേപം ഓഫര്‍ ചെയ്ത് ടെസ്ല

ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യയില്‍ ടെസ്ല ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് തീരുവ 15 ശതമാനമായി കുറയ്ക്കുകയാണെങ്കില്‍ രണ്ട് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ് ടെസ്ല.

author-image
anu
New Update
ഇന്ത്യയില്‍ നികുതി ഇളവിന് പകരം നിക്ഷേപം ഓഫര്‍ ചെയ്ത് ടെസ്ല

 

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യയില്‍ ടെസ്ല ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് തീരുവ 15 ശതമാനമായി കുറയ്ക്കുകയാണെങ്കില്‍ രണ്ട് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ് ടെസ്ല. കേന്ദ്ര സര്‍ക്കാരും ടെസ്ല കമ്പനിയും നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ധാരണയായി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് തീരുവയില്‍ ഇളവ് നല്‍കണമെന്ന് ടെസ്ല കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം എതിര്‍ത്തിരുന്നെങ്കിലും പിന്നീട് സമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 30 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള (36,000 ഡോളര്‍) ഇലക്രിക് കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. എന്നാല്‍, ഇന്ത്യയില്‍ ഇലക്ട്രിക് വാഹന പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നിക്ഷേപത്തിന് സമാനമായ തുക ബാങ്ക് ഗ്യാരന്റിയായി വാങ്ങിയാണ് ഈ നീക്കമെന്നാണ് സൂചനകള്‍. സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തോടെ ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിന് വേഗമേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഇറക്കുമതി തീരുവ നയം അനുസരിച്ച് വിലയും ഇന്‍ഷുറന്‍സും ചരക്കുനീക്കവും ഉള്‍പ്പെടെ 40,000 ഡോളറിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവയും ഇതില്‍ താഴെ വിലയുള്ള വാഹനങ്ങള്‍ക്ക് 60 ശതമാനം തീരുവയുമാണ് ഈടാക്കുന്നത്.

ഗുജറാത്തിലായിരിക്കും ടെസ്ലയുടെ പ്ലാന്റ് നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തുറമുഖത്തിന്റെ സാന്നിധ്യം പരിഗണിച്ചാണ് ടെസ്ലയുടെ വാഹന നിര്‍മാണശാല ഗുജറാത്തില്‍ ഒരുക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ വാഹനങ്ങള്‍ അസംബിള്‍ ചെയ്യാനുള്ള പദ്ധതികളുമായാണ് ടെസ്ലയുടെ വരവ്. ഉയര്‍ന്ന ഇറക്കുമതി തീരുവയെ തുടര്‍ന്ന് വാഹനം പൂര്‍ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പദ്ധതി ടെസ്ല ഉപേക്ഷിച്ചെന്നാണ് സൂചന.

automobile tesla Latest News