നിരത്തുകളിലെ രാജാവാകാൻ ബി.എം.ഡബ്ല്യു ആര്‍18 ക്ലാസിക്; ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന് ആരാധകരേറെയാണ്. ഇപ്പോഴിതാ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡ് പുതിയ ആര്‍18 ക്ലാസിക് സൂപ്പര്‍ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. 24 ലക്ഷം രൂപയാണ് ഇന്ത്യയിൽ വാഹനത്തിന്റെ എക്സ്‌ഷോറൂം വില. ബി.എം.ഡബ്ല്യു ഇതുവരെ വികസിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ ഡിസ്‌പ്ലേസ്‌മെന്റ് ബോക്‌സര്‍ എന്‍ജിനാണ് ഈ ബൈക്കിന്റെ പ്രത്യേകത.

New Update
നിരത്തുകളിലെ രാജാവാകാൻ ബി.എം.ഡബ്ല്യു ആര്‍18 ക്ലാസിക്; ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന് ആരാധകരേറെയാണ്.

ഇപ്പോഴിതാ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡ് പുതിയ ആര്‍18 ക്ലാസിക് സൂപ്പര്‍ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു.

24 ലക്ഷം രൂപയാണ് ഇന്ത്യയിൽ വാഹനത്തിന്റെ എക്സ്‌ഷോറൂം വില. ബി.എം.ഡബ്ല്യു ഇതുവരെ വികസിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ ഡിസ്‌പ്ലേസ്‌മെന്റ് ബോക്‌സര്‍ എന്‍ജിനാണ് ഈ ബൈക്കിന്റെ പ്രത്യേകത.

വലിയ വിന്‍ഡ് സ്‌ക്രീന്‍, പാസഞ്ചര്‍ സീറ്റ്, സാഡില്‍ ബാഗുകള്‍, എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റുകള്‍, 16 ഇഞ്ച് വലിപ്പമുള്ള മുന്നിലെ വീല്‍ തുടങ്ങിയവയാണ് ആര്‍18 ക്ലാസിക്കിന്റെ ഹൈലൈറ്റുകൾ.

സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് ടെക്‌നോളജിയും റൈഡിങ്ങും ഡൈനാമിക്‌സും മുഖമുദ്രയാക്കിയാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

bmw r 18 classic