തേജസിന് ആദ്യമാസം 70 ലക്ഷം രൂപ ലാഭം

ന്യൂ ഡല്‍ഹി : രാജ്യത്തെ പ്രഥമ സ്വകാര്യ ട്രെയ്‌നായ തേജസ് എക്‌സ്പ്രസ് ആദ്യ മാസം 70 ലക്ഷം രൂപ ലാഭം സ്വന്തമാക്കി

author-image
online desk
New Update
തേജസിന് ആദ്യമാസം 70 ലക്ഷം രൂപ ലാഭം

ന്യൂ ഡല്‍ഹി : രാജ്യത്തെ പ്രഥമ സ്വകാര്യ ട്രെയ്‌നായ തേജസ് എക്‌സ്പ്രസ് ആദ്യ മാസം 70 ലക്ഷം രൂപ ലാഭം സ്വന്തമാക്കി. ഒക്ടോബര്‍ അഞ്ചിന് ഓടിത്തുടങ്ങിയ ലക്‌നൗ-ഡല്‍ഹി തേജസ് എക്‌സ്പ്രസാണ് 21 ദിവസം കൊണ്ട് മികച്ച ലാഭമുണ്ടാക്കിയത്.

ആദ്യ മാസത്തില്‍ തേജസിന്റെ ടിക്കറ്റ് വരുമാനം 3 കോടി എഴുപതു ലക്ഷം രൂപയാണ്. ചെലവ് മൂന്നു കോടി രൂപയും. ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) കീഴിലെ ട്രെയ്ന്‍ പ്രതിവാരം ആറു ദിവസമാണ് സര്‍വീസ് നടത്തുന്നത്. ട്രെയ്ന്‍ ഒരു ദിവസവും ഓടിക്കുന്നതിന് 14 ലക്ഷം രൂപയാണ് ശരാശരി ചെലവ്. ടിക്കറ്റ് ഇനത്തില്‍ 17.50 ലക്ഷം രൂപ ശരാശരി പ്രതിദിന വരുമാനമുണ്ട്. 80-85 ശതമാനം സീറ്റുകളിലും യാത്രക്കാരെത്തുന്നു.

യാത്രയോടൊപ്പം ഭക്ഷണം, 25 ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ, വൈകിയോടിയാല്‍ നഷ്ടപരിഹാരം എന്നിവ തേജസ് എക്‌സ്പ്രസിലെ യാത്രികര്‍ക്ക് ലഭിക്കും. ലോകോത്തര നിലവാരമുള്ള 50 റെയ്ല്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കാനും സ്വകാര്യ പാസഞ്ചര്‍ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 150 ട്രെയ്‌നുകള്‍ ഓടിക്കാനും അവസരമൊരുക്കുന്നതിന് റെയ്ല്‍വേ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ ഭാഗമാണ് തേജസ് എക്‌സ്പ്രസ്.

thejas earns 70 lakhs in profit