വാഹനങ്ങളിലെ അനാവശ്യ ഹോണ്‍ ഉപയോഗത്തിന് ശ്രമിച്ചാല്‍ ഇനി കൈ പൊളളും

By parvathyanoop.17 09 2022

imran-azhar

 

അടിയന്തര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഹോണ്‍. എന്നാല്‍, ചിലര്‍ ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കുന്ന തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയാണ്. തുടര്‍ച്ചയായി കേള്‍ക്കുന്ന ഹോണ്‍ ശബ്ദം മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ എന്ത് ചെയ്യണമെന്ന് ആശയം കുഴപ്പം ഉണ്ടാകാറുണ്ട്. ഇത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. ഇതിനുപുറമെ, ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടവുമാണ് ഈ തുടര്‍ച്ചയായ ഹോണ്‍ മുഴക്കല്‍.

 

ഹോണ്‍ ശബ്ദം ശല്യത്തേക്കാളുപരി ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ ഒരു കാര്യം കൂടിയാണ്. പ്രത്യേകിച്ച് എയര്‍ഹോണും ശബ്ദപരിധി പാലിക്കാത്തവയും. സാവധാനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതിന്റെ ദൂഷ്യഫലം. ദീര്‍ഘനേരം ഹോണ്‍ ശബ്ദം ചെവിയില്‍ മുഴങ്ങുന്നത് പെട്ടെന്ന് തീരുമാനം എടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇത് അപകടം ഉണ്ടാകാനും കാരണമാകുന്നുണ്ട്.

 

എയര്‍ഹോണ്‍ ഘടിപ്പിച്ച് വാഹനം ഓടിക്കുന്നത് പിടിച്ചാല്‍ 2000 രൂപയും അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ആയിരം രൂപയുമാണ് പിഴ. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 194 എഫ് പ്രകാരം അനാവശ്യമായും തുടര്‍ച്ചയായും ആവശ്യത്തിലധികമായി ഹോണ്‍ മുഴക്കുന്നത് കുറ്റകരമാണ്. ഇതിനുപുറമെ, നോ ഹോണ്‍ ബോര്‍ഡ് ഉള്ള സ്ഥലങ്ങളില്‍ ഹോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ബ്രേക്ക് ചവിട്ടുന്നതിലും എളുപ്പം ഹോണ്‍ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവര്‍മാരും.

 

ഹോണ്‍ നീട്ടി മുഴക്കിയില്ലെങ്കില്‍ എന്തോ കുറവ് പോലെയാണവര്‍ക്ക്. ട്രാഫിക് സിഗ്‌നല്‍ കാത്ത് കിടക്കുന്നവര്‍, റെയില്‍വേ ഗേറ്റില്‍, ട്രാഫിക്ക് ബ്ലോക്കില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാന്‍ കഴിയൂ. അത് ഉറപ്പായി അറിയിട്ടും അനാവശ്യമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാരേയും നാം നിരത്തുകളില്‍ കാണാറുണ്ട്.എത്ര തിരക്കുള്ള റോഡിലും ചെറിയ വാഹനങ്ങളുടെ പിന്നിലെത്തി ഹോണടിച്ച് പേടിപ്പിക്കുക എന്നത് പല ഡ്രൈവര്‍മാരുടെയും വിനോദമാണ്. ട്രാഫിക്ക് സിഗ്‌നലുകളില്‍ പോലും ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാരും നമ്മുടെ നാട്ടില്‍ ഉണ്ട്.

OTHER SECTIONS