ഇന്നോവയെക്കാളും വലിയ എംപിവികളുമായി ടൊയോട്ട ഇന്ത്യയിലേക്ക്

By online desk.04 03 2019

imran-azhar

 

ഇന്ത്യയില്‍ കൂടുതല്‍ മോഡലുകളെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടൊയോട്ട . ആല്‍ഫാര്‍ഡ്, ഹയേസ് എംപിവികളെ ഇങ്ങോട്ടു കൊണ്ടുവരുമെന്ന് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചു. മുമ്പ് പലതവണ ആല്‍ഫാര്‍ഡിനെ ഇന്ത്യന്‍ തീരമണയ്ക്കാന്‍ കമ്പനി ശ്രമിച്ചിരുന്നങ്കിലും വിവിധ കാരണങ്ങളാല്‍ പദ്ധതി നടപ്പിലായില്ല. എന്തായാലും ഇക്കുറി ആല്‍ഫാര്‍ഡിനെ കൊണ്ടുവിട്ടെ കാര്യമുള്ളൂ; ടൊയോട്ട ഉറപ്പിച്ചു.
അടുത്തവര്‍ഷം പുതിയ ആല്‍ഫാര്‍ഡ്, ഹയേസ് മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം. എംപിവി ശ്രേണിയില്‍ ആവശ്യക്കാര്‍ വര്‍ധിക്കുന്നത് കണ്ടാണ് ആഢംബര മോഡലുകളുമായി കളം നിറയാനുള്ള കമ്പനിയുടെ തീരുമാനം.

 


നേരത്തെ ഇതേ ശ്രേണിയില്‍ മെര്‍സിഡീസ് ബെന്‍സ് വി ക്ലാസ്സും കടുവിരുന്നു . ഉയര്‍ വിലയായിട്ടു കൂടി ഇന്നോ വയ്ക്ക് ഇന്ത്യയിലുള്ള പ്രചാരം ആല്‍ഫാര്‍ഡ്, ഹയേസ് മോഡലുകളെ അവതരിപ്പിക്കാന്‍ ടൊയോട്ട യ്ക്ക് പ്രചോദനമേകുന്നു .
ആഗോള തലത്തില്‍ ഉയര്‍ ബിസിനസ് ക്ലാസ് യാത്രകള്‍ക്കാണ് ആല്‍ഫാര്‍ഡ്, ഹയേസ് മോഡലുകള്‍ പൊതുവെ ഉപയോഗിക്കപ്പെടാറ്. നേരത്തെ 2018 എക്‌സ്‌പോയില്‍ ആല്‍ഫാര്‍ഡിനെ കമ്പനി കാഴ്ച്ചവെച്ചിരുന്നു . ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മേലെയുള്ള എക്‌സ്ട്രാ-പ്രീമിയം എംപിവിയാകും ഇന്ത്യന്‍ വരവില്‍ ടൊയോട്ട ആല്‍ഫാര്‍ഡ്.

 


രണ്ട് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളിലും ഒരു ഹൈബ്രിഡ് പരിവേഷത്തിലുമാണ് രാജ്യാന്തര വിപണികളില്‍ ആല്‍ഫാര്‍ഡ് അണിനിരക്കുന്നത്. 179 ബിഎച്ച്പി കരുത്തും 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ മോഡല്‍ ഉത്പാദിപ്പിക്കും.3.5 ലിറ്റര്‍ എഞ്ചിനുള്ള ആല്‍ഫാര്‍ഡ് പരമാവധി 297ബിഎച്ച്പി കരുത്താണ് അവകാശപ്പെടുക. രാജ്യാന്തര വിപണികളില്‍ ആല്‍ഫാര്‍ഡിന് താഴെ വെല്‍ഫയര്‍ എന്ന ആഢംബര എംപിവിയെയും ടൊയോട്ട കാഴ്ചവെക്കുന്നുണ്ട്.

 

വൈദ്യുത മോട്ടോര്‍ പിന്തുണയോടെയുള്ള 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ പരിവേഷത്തിലാണ് ആല്‍ഫാര്‍ഡ് ഹൈബ്രിഡിന്റെ ഒരുക്കം. എട്ട് സ്പീഡ് ഓട്ടോമാറ്റിക്, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകളെ എംപിവിയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കാഴ്ചവെക്കുന്നുണ്ട് .സിവിടി പവര്‍ട്രെയിനിന് ഒപ്പമാണ് ഹൈബ്രിഡ് പതിപ്പിന്റെയും വരവ്. എന്തായാലും പൂര്‍ണ്ണ ഇറക്കുമതി മോഡലായി മാത്രമാകും ആല്‍ഫാര്‍ഡിനെ ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിക്കുക.

OTHER SECTIONS