സിയാസിന്റെ റീ-ബാഡ്‍ജിംഗ് പതിപ്പ്, ആകാംഷയോടെ വാഹനപ്രേമികൾ; ബെൽറ്റ ഓഗസ്റ്റിൽ എത്തും

By Sooraj Surendran.25 05 2021

imran-azhar

 

 

മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ മോഡലുകളിൽ ഒന്നാണ് സിയാസ്. ഇപ്പോഴിതാ ബലേനോ, വിറ്റാര ബ്രെസ എന്നീ മോഡലുകൾക്ക് പിന്നാലെ സിയാസിനെയും ടൊയോട്ടയിലൂടെ വാഹനപ്രേമികൾക്ക് മുന്നിൽ എത്തിക്കാനൊരുങ്ങുകയാണ്. ബെൽറ്റ എന്ന് പേരിട്ടിരിക്കുന്ന സിയാസിന്റെ ടൊയോട്ട വകഭേദം ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. യാരിസിന് പകരമായിരിക്കും ബെല്‍റ്റ വരുന്നത് എന്നും സൂചനകളുണ്ട്.

 

ബെൽറ്റയിലെ പുതുമകൾ

 

എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ടൊയോട്ട ബാഡ്ജിങ്, ഗ്രില്ലുകൾ, സ്റ്റൈലിഷ് അലോയ് വീലുകൾ തുടങ്ങിയവയാണ് ബെൽറ്റയുടെ പ്രധാന സവിശേഷതകൾ.

 

2021 Toyota BELTA Sedan India launch interior Exterior Price Detailed  Specifications - YouTube


പ്രധാന എതിരാളികൾ

 

ഹ്യുണ്ടായി വെര്‍ണ, ഹോണ്ട സിറ്റി മോഡലുകള്‍ കൂടാതെ മാരുതി സുസുകി സിയാസ് കൂടി എതിരാളി ആയിരിക്കും.

 

മെക്കാനിക്കല്‍ ഫീച്ചറുകളിൽ മാറ്റമില്ല

 

സിയാസിലെ ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ബെല്‍റ്റയിലും. എഞ്ചിന്‍ 105 എച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്ഷണലായി 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് നല്‍കും.

 

OTHER SECTIONS