വിപണി കീഴടക്കാന്‍ ഫോര്‍ച്ച്യൂണര്‍ TRD സ്‌പോര്‍ടിവോ വരുന്നു...

By Anju N P.24 Sep, 2017

imran-azhar

ടൊയോട്ട ഫോര്‍ച്യൂണറിന്റെ സ്‌പോര്‍ടിവോ പതിപ്പ് വിപണിയിലേക്കെത്തുന്നു.. ഫോര്‍ച്ച്യൂണര്‍ TRD സ്‌പോര്‍ടിവോ ആണ് 31.01 ലക്ഷം രൂപയ്ക്ക് വിപണി കീഴടക്കാനെത്തിയിരിക്കുന്നത്. പേള്‍ വൈറ്റ് നിറത്തിലാണ് ടൊയോട്ടയുടെ പുതിയ TRD സ്‌പോര്‍ടിവോ ലഭ്യമാക്കിയിരിക്കുന്നത്. ഇതിനകം തന്നെ ഫോര്‍ച്യൂണര്‍ സ്‌പോര്‍ടി പതിപ്പിന്മേലുള്ള ബുക്കിങും ആരംഭിച്ചു കഴിഞ്ഞു.

 

ടിആര്‍ഡി റേഡിയേറ്റര്‍ ഗ്രില്‍, സ്പോര്‍ടി ഫ്രണ്ട് ഗ്രില്‍, ലോവല്‍ ഗ്രില്‍ കവര്‍, ടിആര്‍ഡി സ്പോര്‍ടിവൊ ബാഡ്ജ് , റിയര്‍ ബമ്പര്‍ സ്പോയിലര്‍, R18 ടിആര്‍ഡി അലോയ് വീലുകള്‍ എന്നിവ അടങ്ങുന്നതാണ് സ്‌പോര്‍ടിവോയുടെ എക്സ്റ്റീരിയര്‍ സവിശേഷതകള്‍.

 

ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, പാര്‍ക്ക് അസിസ്റ്റ്, റിയര്‍ സെന്‍സറുകള്‍ തുടങ്ങിയ സവിശേഷതകളാണ് അകത്തളത്തില്‍ ഇടംതേടിയിരിക്കുന്നത്. സുരക്ഷ ഉറപ്പുവരുത്താന്‍ എബിഎസ്, ഇബിഡി, 7 SRS എയര്‍ബാഗുകള്‍, സ്പീഡ് ഓട്ടോ ലോക്ക്, ഡിസ്‌ക് ബ്രേക്കുകള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

 

ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഓട്ടോമാറ്റിക് ടെയില്‍ഗെയിറ്റ്, പുഷ്-സ്റ്റാര്‍ട്ട് ബട്ടണ്‍, ഫുള്ളി ഓട്ടോമാറ്റിക് പവര്‍ ബാക്ക് ഡോര്‍ ഫീച്ചറുകളും ഈ സ്‌പോര്‍ടി പതിപ്പിലെ മറ്റു സവിശേഷതകളാണ്.

 

175ബിഎച്ച്പിയും 450 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് TRD സ്‌പോര്‍ടിവോയുടെ പവര്‍ പാക്ക്. പാഡില്‍ ഷിഫ്റ്റ് അടക്കമുള്ള 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ സ്‌പോര്‍ടി പതിപ്പില്‍ ടൊയോട്ട ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 

OTHER SECTIONS