ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇന്ത്യയില്‍ പുറത്തിറക്കി; വില 8.40 ലക്ഷം രൂപ മുതല്‍

By Web Desk.24 09 2020

imran-azhar

 

 

ന്യുഡല്‍ഹി :ടൊയോട്ട ഏറ്റവും പുതിയ കോംപാക്ട് എസ്യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഇന്ത്യയില്‍ പുറത്തിറക്കി. ആറു മോഡലുകളില്‍ പുറത്തിറക്കുന്ന അര്‍ബണ്‍ ക്രൂയിസര്‍ 8.40 ലക്ഷം രൂപ(എക്സ്ഷോറൂം) മുതല്‍ ലഭ്യമാകും. സുസുകിയുമായി ചേര്‍ന്ന് പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാന്‍സ പുറത്തിറക്കിയതിന് പിന്നാലെ ഈ സംഖ്യം പുറത്തിറക്കുന്ന രണ്ടാമത്തെ വാഹനമാണ് അര്‍ബന്‍ ക്രൂയിസര്‍.മൂന്നു വീതം മാനുവല്‍, ഓട്ടോമാറ്റിക്, ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിസാണ് അര്‍ബണ്‍ ക്രൂയിസര്‍ വരുന്നത്. ഇന്ത്യന്‍ വാഹനവിപണിയില്‍ കടുത്ത മത്സരം നടക്കുന്ന സെഗ്മെന്റാണ് കോംപാക്ട് എസ്.യു.വി. മാരുതി സുസുകി ബ്രെസ, ഹ്യൂണ്ടായ് വെന്യൂ, ടാറ്റ നെക്‌സോണ്‍, , ഫോര്‍ഡ് എക്കോസ്‌പോര്‍ട്, മഹീന്ദ്ര എക്‌സ്. യു.വി 300 എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് വാഹനങ്ങള്‍. വിവിധ മോഡലുകളും വിലയും

 

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ മിഡ് എംടി - 840,000 രൂപ

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈ എംടി - 915,000 രൂപ

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ പ്രീമിയം എംടി - 980,000 രൂപ

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ മിഡ് എടി - 980,000 രൂപ

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈ എടി - 10,65,000 രൂപ

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ പ്രീമിയം എടി - 11,30,000 രൂപ

 

ഡിസൈന്‍ അനുസരിച്ച്, ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് ക്രോം ആക്സന്റുകളുള്ള ഡ്യുവല്‍ ചേംബര്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്ബുകള്‍, ക്രോം സറൗണ്ടുകളും ഗ്രേ ഫിനിഷും ഉള്ള രണ്ട് സ്ലാറ്റ് വെഡ്ജ് കട്ട് ഫ്രണ്ട് ഗ്രില്‍, ഡ്യുവല്‍ ഫംഗ്ഷന്‍ എല്‍ഇഡി ഡിആര്‍എല്‍ & ഹെഡ് ലാമ്പുകളിലെ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, സ്പ്ലിറ്റ് എല്‍ഇഡി റിയര്‍ കോമ്ബിനേഷന്‍ ലാമ്ബുകള്‍, ഫ്രണ്ട് എല്‍ഇഡി ഫോഗ് ക്രോം ആക്സന്റുകളുള്ള വിളക്കുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഗണ്‍ മെറ്റല്‍ ഗ്രേ ഫിനിഷ്ഡ് റൂഫ് റെയിലുകള്‍, ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ എന്നിവയാണ് അടിസ്ഥാന സവിശേഷതകള്‍.

 

OTHER SECTIONS