ടൊയോട്ട വയോസ് വരുന്നു

By praveen prasannan.07 Feb, 2018

imran-azhar

ടൊയോട്ട വയോസ് സെഡാനുമായി എത്തുന്നു. മിഡ്സൈസ് സെഡാന്‍ സെഗ്മന്‍റിലാണ് ഈ കാര്‍.

ഡല്‍ഹി ഓട്ടോ എക്സ്പോയിലാരിക്കും വയോസിനെ പ്രദര്‍ശിപ്പിക്കുക. വയോസിന്‍റെ ടീസര്‍ കന്പനി പുറത്തുവിട്ടു.

ടൊയോട്ട വയോസിന് ഹെഡ്ലാന്പും ഗ്രില്ലും ബ്ളാക് ഫിനിഷ് നേടിയ എയര്‍ ഇന്‍ടേക്കുകള്‍ ബന്പറില്‍ ഒരുങ്ങിയ എല്‍ ഇ ഡി ഡെ റണ്ണിംഗ് ലാന്പ് തുടങ്ങിയവ ഉണ്ട്. അകവശത്ത് വിശാലമായ ബൂട്ട് സ്പേസ്, യു എസ് ബി ~ബ്ളൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച് സ്ക്രീന്‍ സിസ്റ്റം എന്നിവയുണ്ട്.

വില ഏഴ് ലക്ഷം മുതല്‍ പതിനൊന്ന് ലക്ഷം വരെയുളള നിലവാരത്തിലാകും. 1.5 ലിറ്റര്‍ ഡ്യുവല്‍ വി വി ഐ പെട്രോള്‍ എഞ്ചിനായിരിക്കും വാഹനത്തിന്‍റെ കരുത്ത്. 105 ബി എച്ച് പിയും 140 എന്‍ എം ടോര്‍ക്കും നല്‍കുന്ന എഞ്ചിനാണുള്ളത്. 5 സ്പീഡ് ഗിയര്‍ബോക്സും ഉണ്ടാകും. 67 ബി എച്ച് പിയും 170 എന്‍ എം ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും വയോസ് ലഭ്യമാകും.

OTHER SECTIONS