ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യന്‍ വിപണിയില്‍

By Abhirami Sajikumar .11 May, 2018

imran-azhar

പുതിയ ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 17 ലക്ഷം രൂപയാണ്  എക്‌സ്‌ഷോറൂം വില (ദില്ലി). ജെറ്റ് ബ്ലാക്, ക്രിസ്റ്റല്‍ വൈറ്റ്, മാറ്റ് കാക്കി എന്നീ മൂന്ന് നിറങ്ങളിലാണ് ബൈക്ക് വിപണിയിലെത്തുന്നത്.

സവിശേഷതകൾ :-

അഞ്ചു ഇഞ്ച് പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ട്രയംഫ് ടൈഗര്‍ 1200 ന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത. ആറു റൈഡിംഗ് മോഡുകളുള്ള ബൈക്കില്‍ ഓപ്ഷനലായി ഹീറ്റഡ് ഗ്രിപ്പുകളും ഉപഭോക്താക്കള്‍ക്ക് നേടാൻ അവസരമുണ്ട്.

നിലവിലുള്ള 1,215 സിസി ഇന്‍ലൈന്‍ മൂന്നു സിലിണ്ടര്‍ എഞ്ചിനാണ് 2018 ട്രയംഫ് ടൈഗര്‍ 1200 യിലും ഒരുക്കിയിരിക്കുന്നത്. എഞ്ചിന് 141 bhp കരുത്തും 122 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. ഷാഫ്റ്റ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രത്തിലേക്ക് എത്തുന്നത്.

OTHER SECTIONS