ടി വി എസ് അപ്പാച്ചെ ആര്‍ ആര്‍ 310 വിപണിയില്‍

By praveen prasannan.07 Dec, 2017

imran-azhar


മുംബയ്: ടി വി എസ് അപ്പാച്ചെ ആര്‍ ആര്‍ 310 വിപണിയില്‍. 2.05 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. റിവേഴ്സ് ഇന്‍ക്ളൈന്‍ഡ് എഞ്ചിനുമായെത്തുന്ന ബൈക്കാണ് ടി വി എസ് അപ്പാച്ചെ ആര്‍ ആര്‍ 310. എഞ്ചിന്‍ 312 സി സി.


9700 ആര്‍ പി എമ്മില്‍ 33.5 ബി എച്ച് പി കരുത്തും 7700 ആര്‍ പി എമ്മില്‍ 27.3 എന്‍ എം ടോര്‍ക്കുമുണ്ട്. എഞ്ചിന്‍റെ ഈ പുതുമയുടെ പിന്‍ബലത്തില്‍ രാജ്യത്തെ ഏത് മോട്ടോര്‍ സൈക്കിളിനെ അപേക്ഷിച്ചും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഈ ബൈക്കിന് കഴിയുമെന്നാണ് കന്പനിയുടെ അവകാശവാദം.

ബൈക്കിലെ വ്യത്യാസം എഞ്ചിന് മുകളിലാണ് എയര്‍ ഫില്‍റ്ററിന്‍റെ സ്ഥാനമെന്നതാണ്. സാധാരണ എയര്‍ ഫില്‍റ്റര്‍ സീറ്റിന് അടിയിലാണ് പിടിപ്പിക്കുന്നത്. അതിനാല്‍ അന്തരീക്ഷ വായു എഞ്ചിനിലെത്തുക ക്ളേശകരമാണ്. കൂടുതല്‍ സമയവും ഇതിന് വേണ്ടി വരും.


എയര്‍ ഫില്‍റ്റര്‍ മുകളിലാകുന്നതോടെ വായു അതിവേഗം എഞ്ചിനില്‍ പ്രവേശിക്കുമെന്നതാണ് അപ്പാച്ചെ 310 ആര്‍ ആറിലുണ്ടാകുന്ന മാറ്റം. എഞ്ചിന്‍ ശക്തമാകാന്‍ ഇത് സഹായകമാണെന്നാണ് കന്പനി പറയുന്നത്. അതിവേഗം എഞ്ചിന്‍ തണുപ്പിക്കാമെന്നതും നേട്ടമാണ്.

പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 2.63 സെക്കന്‍ഡ് മാത്രം വേണ്ടി വരുന്നു. ഈ കരുത്തന്‍റെ വര്‍ദ്ധിച്ച വേഗം 165 കിലോമീറ്ററാണ്. ചുവപ്പ്, നീല നിറങ്ങളില്‍ ലഭിക്കും.

OTHER SECTIONS