ടിവിഎസ് അപ്പാച്ചെ RTR 200 Fi എഥനോള്‍ പതിപ്പനെ അവതരിപ്പിച്ചു

By Anju N P.10 Feb, 2018

imran-azhar

 


ടിവിഎസ് അപാച്ചെ RTR 200 Fi എഥനോള്‍ പതിപ്പനെ 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറച്ച് മാത്രമേ അപ്പാച്ചെയുടെ എഥനോള്‍ പതിപ്പ് പുറം തള്ളുകയുള്ളു. 25 ശതമാനം ഓക്‌സിജന്‍ അളവുള്ള ഓക്‌സിഡൈസ്ഡ് ഇന്ധനത്തിലാണ് ഈ ബൈക്ക് പ്രവര്‍ത്തിക്കുന്നത്. നിരവധി സാങ്കേതിക പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് പുതിയ അപാച്ചെ RTR 200 അവതരിച്ചിരിക്കുന്നത്.

 

ഗ്രീന്‍ ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തിയ ഫ്യുവല്‍ ടാങ്കാണ് എഥനോള്‍ മുഖ്യ ആകര്‍ഷണം. നിലവിലുള്ള 20.7 ബിഎച്ച്പിയും 18.1എന്‍എം ടോര്‍ക്കും നല്‍കുന്ന അതെ 197.75 സിസി സിങ്കിള്‍ സിലിണ്ടര്‍ എയര്‍/ഓയില്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ട്വിന്‍-സ്പ്രെയ്-ട്വിന്‍-പോര്‍ട്ട് ഇഎഫ്ഐ ടെക്നോളജിയാണ് മറ്റൊരു സവിശേഷത. അതിവേഗ ആക്സിലറേഷനും മികവുറ്റ റൈഡും സാധ്യമാക്കുന്നതാണ് ഈ സാങ്കേതികത.

 

സ്പ്ലിറ്റ് സീറ്റുകള്‍, മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, ഷാര്‍പ്പ് എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഗോള്‍ഡന്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ എന്നിവയാണ് പ്രധാന ഡിസൈന്‍ സവിശേഷതകള്‍.

 

OTHER SECTIONS